നിങ്ങളുടെ പങ്കാളി 'പൊസസീവ്' ആണോ? മാറ്റിയെടുക്കാന്‍ മൂന്ന് വഴികള്‍...

By Web TeamFirst Published Dec 2, 2019, 3:21 PM IST
Highlights

ഓരോ വ്യക്തികളുടെയും മാനസികാവസ്ഥ പല രീതിയിലാണ്. ചിലര്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നവരാകാം. മറ്റുചിലര്‍ സങ്കടവും ദേഷ്യവും ഒക്കെ മനസ്സില്‍ കൊണ്ടുനടക്കുന്നവരും.

ഓരോ വ്യക്തികളുടെയും മാനസികാവസ്ഥ പല രീതിയിലാണ്. ചിലര്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നവരാകാം. മറ്റുചിലര്‍ സങ്കടവും ദേഷ്യവും ഒക്കെ മനസ്സില്‍ കൊണ്ടുനടക്കുന്നവരും. നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാങ്കുമ്പോള്‍ നിങ്ങളുടെ ഇത്തരം മാനസികാവസ്ഥയെ കുറിച്ചും ചിന്തിക്കേണ്ട സാഹചര്യങ്ങള്‍ വരാം. 

പല ബന്ധങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ചിലപ്പോള്‍ പങ്കാളിയുടെ പൊസസീവ് സ്വഭാവം കൊണ്ടാകാം. പങ്കാളിയുടെ അല്ലെങ്കില്‍ നിങ്ങളുടെ ആ സുഹൃത്തിന്‍റെ  സ്‌നേഹം നിങ്ങള്‍ക്ക് മാത്രമേ ആകാവൂ എന്ന നിര്‍ബന്ധമുള്ളയാളാണോ ? എങ്കില്‍ നിങ്ങള്‍ 'possessive' ആണ്.  ഒരു പരിധി കഴിഞ്ഞാല്‍ ആസൂയ, പൊസസീവ് എന്നിവയൊക്കെ അപകടമാണെന്ന് മറന്നു പോകരുത്. നിങ്ങളുടെ പങ്കാളി അല്ലെങ്കില്‍ സുഹൃത്ത് ഇത്തരത്തില്‍ പൊസസീവ് ആണെങ്കില്‍ എങ്ങനെ മാറ്റിയെടുക്കാം. ചില വഴികള്‍ നോക്കാം.

ഒന്ന്...

പങ്കാളിയുടെ പൊസസീവ് സ്വാഭാവം നിങ്ങളുടെ ബന്ധത്തെ മോശമാക്കുന്നുവെന്ന് പങ്കാളിയോട് തന്നെ തുറന്നുപറയുക. അത് അത്ര എളുപ്പമുളള കാര്യമല്ല, എങ്കിലും പങ്കാളിയെ അത് പറഞ്ഞ് മനസ്സിലാക്കേണ്ടത് നിങ്ങളുടെ കടമയായി കാണുക. എല്ലാ കാര്യങ്ങളില്‍ പങ്കാളിയുടെ അനാവശ്യമായുളള നിയന്ത്രണങ്ങള്‍ അതിരുകടക്കുന്നുണ്ടെന്നും അത് നമ്മളുടെ ബന്ധത്തെ പോലും വളരെ മോശമായാണ് ബാധിക്കുന്നത് എന്നും വ്യക്തമായി പറയണം. 

വ്യക്തി സ്വാതന്ത്യ്രം , സ്വകാര്യത എന്നിവയൊക്കെ കുറിച്ച് പറഞ്ഞുകൊടുക്കുക. നിങ്ങള്‍ക്ക് ശ്വാസം വിടണം എന്നുതന്നെ കൃത്യമായി പറയുക. എങ്കില്‍ മാത്രമേ ഈ ബന്ധവും സ്നേഹവും എന്നും നിലനില്‍ക്കൂ എന്നുകൂടി പറയണം. ഒരുമിച്ച് ഇരുന്നുളള ഈ സംസാരം പങ്കാളിയില്‍ മാറ്റം ഉണ്ടാക്കാം. ദേഷ്യപ്പെടാതെ സംസാരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

രണ്ട്...

നിങ്ങള്‍ക്ക് പങ്കാളിയോടുളള സ്‌നേഹവും  പ്രാധാന്യവും നിങ്ങള്‍ പ്രകടമായരീതിയില്‍ പുറത്തുകാണിക്കണമെന്ന ചിന്ത പൊസസീവായ പങ്കാളികളില്‍ ഉണ്ടാകും. അതിനാല്‍ അത് പ്രകടിപ്പിക്കുന്നത് ഇവരിലെ ഈ സ്വഭാവം മാറാന്‍ സഹായിക്കും. ഇടയ്ക്ക് അവരെ ഒന്ന് കെട്ടിപ്പിടിക്കുക, പ്രത്യേകിച്ച് നിങ്ങളുടെ സുഹൃത്തുക്കളുടെ മുന്‍പ് വെച്ച്. അത് നിങ്ങള്‍ക്ക് അവര്‍ എത്ര പ്രിയപ്പെട്ടതാണ് എന്ന സൂചിപ്പിക്കലാണ്. 

മൂന്ന്...

പങ്കാളിയെ നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം കൂട്ടുക. സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുമ്പോള്‍, പങ്കാളിയെ കൂടി ഒപ്പം ചേര്‍ക്കുക. അത് അവരുടെ ഉള്ളിലെ  അരക്ഷിതാവസ്ഥയെ മാറ്റാന്‍ സഹായിക്കും.  നിങ്ങള്‍ക്ക് അവരോടുളള കരുതലും സ്നേഹവും വ്യക്തമാക്കുകയും ചെയ്യും. സ്നേഹം ലഭിക്കുമ്പോള്‍ തന്നെ ഒരു പരിധി വരെയൊക്കെ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും അധികമായി നിങ്ങളുടെ ബന്ധത്തെ ബാധിക്കില്ല. 
 

click me!