കഴുത്തിലെ ഇരുണ്ട പാടുകള്‍ അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

Published : Sep 19, 2023, 03:05 PM IST
കഴുത്തിലെ ഇരുണ്ട പാടുകള്‍ അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

Synopsis

കഴുത്തി​ന്‍റെ ഇരുണ്ട നിറം​ ചിലരെ എങ്കിലും അലട്ടുന്ന പ്രശ്നമാകാം.  പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​.  

കഴുത്തി​ന്‍റെ ഇരുണ്ട നിറം​ ചിലരെ എങ്കിലും അലട്ടുന്ന പ്രശ്നമാകാം.  പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​.

അടുക്കളയിൽനിന്നുതന്നെ പരീക്ഷിക്കാവുന്ന അവ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഇതിനായി രണ്ട്​ ടീസ് സ്​പൂൺ ഓട്സിലേയ്ക്ക് ആവശ്യത്തിന് തൈര് ചേര്‍ക്കാം. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം  കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക. 

രണ്ട്...

ചർമ്മത്തിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കുന്ന ഘടകങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്​. ഇരുണ്ട പാടുകൾ നീക്കി ചർമ്മത്തിന്​ സ്വാഭാവിക തിളക്കം നൽകാൻ ഇവ സഹായിക്കുന്നു. ഇതിനായി ചെറിയ ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ശേഷം ഈ  ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കാം.  ഉണങ്ങു​മ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. 

മൂന്ന്...

രണ്ട്​ ടേബിൾ സ്​പൂൺ തൈര്​ ഒരു ടീസ്​പൂൺ ചെറുനാരങ്ങാ നീരിൽ ചേർക്കുക. ഇനി ഈ മിശ്രിതം​ 20 മിനിറ്റ്​ കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക. 

നാല്...

കറ്റാർവാഴ ജെല്ലും ഒരു സ്പൂൺ തൈരും ചേർത്ത്  കഴുത്തിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ഇത് പരീക്ഷിക്കാം. 

അഞ്ച്...

പഴുത്ത പപ്പായയില്‍ തൈര് ചേര്‍ത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? ഈ സ്പെഷ്യല്‍ പാനീയം കൂടിക്കൂ...

youtubevideo

PREV
click me!

Recommended Stories

ഒരാൾ ജീവിതത്തിൽ എത്ര തവണ പ്രണയിക്കും? തീവ്രമായി പ്രണയിക്കുന്നത് വെറും രണ്ട് തവണ മാത്രമെന്ന് പഠനം പറയുന്നു
വാലന്റൈൻസ് ഡേ ആഘോഷിക്കുന്നതിന് മുമ്പ് ഈ തട്ടിപ്പുക്കാരെ ശ്രദ്ധിക്കുക