ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍

Published : Feb 14, 2025, 02:32 PM IST
ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍

Synopsis

ദിവസവും ചുണ്ടിൽ ഗ്ലിസറിന്‍ പുരട്ടുന്നതും ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ സഹായിക്കും. റോസ് വാട്ടർ പുരട്ടുന്നതും ചുണ്ടിലെ വരൾച്ച അകറ്റാൻ സഹായിക്കും.

ചുണ്ടുകൾ വരണ്ട് പൊട്ടുക, പരുപരുത്ത ചുണ്ടുകള്‍ തുടങ്ങിയവയാണ് പലരെയും അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ചുണ്ടുകള്‍ വരണ്ടു പൊട്ടാം. ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ പതിവായി ചുണ്ടില്‍ നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.  അതുപോലെ വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും.  അതുപോലെ പാൽ പാട ചുണ്ടിൽ പുരട്ടുന്നതും ചുണ്ടില്‍ ഈർപ്പം പകരാനും വരള്‍ച്ചയെ മാറ്റാനും സഹായിക്കും. 

ഷിയ ബട്ടറും ചുണ്ടുകളിലെ വരള്‍ച്ച മാറാന്‍ സഹായിക്കും. ഷിയ ബട്ടറില്‍ ആന്‍റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും. കറ്റാർവാഴയും ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. ചുണ്ടുകളിൽ ജലാംശം നിലനിർത്താന്‍ കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ​നല്ലതാണ്. ദിവസവും ചുണ്ടിൽ  ഗ്ലിസറിന്‍ പുരട്ടുന്നതും ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ സഹായിക്കും. റോസ് വാട്ടർ പുരട്ടുന്നതും ചുണ്ടിലെ വരൾച്ച അകറ്റാൻ സഹായിക്കും. 

തേന്‍ ഒരു പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ്. അതിനാല്‍ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ പുരട്ടുന്നതും നല്ലതാണ്. പഞ്ചസാരയും നല്ലൊരു സ്ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി വെളിച്ചെണ്ണയും അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യാം. 

Also read: മൈഗ്രേൻ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ