ഫ്രിഡ്ജിലെ രൂക്ഷ ഗന്ധം അകറ്റാന്‍ അഞ്ച് വഴികള്‍...

By Web TeamFirst Published Aug 5, 2020, 5:06 PM IST
Highlights

ഫ്രിഡ്ജിലെ രുക്ഷ ഗന്ധം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഫ്രിഡ്ജ് ഇല്ലാത്ത ഒരു വീടിനെക്കുറിച്ച്‌ ചിന്തിക്കാനേ സാധിക്കില്ല. ഭക്ഷണ വസ്തുക്കൾ കേടുകൂടാതെയിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചില്ലറയല്ല. എന്നാല്‍ പലരുടെയും വീടുകളിലെ  ഫ്രീഡ്ജ് തുറന്നാല്‍ സഹിക്കാന്‍ പറ്റാത്ത ദുര്‍ഗന്ധമായിരിക്കും വരുന്നത്. ഫ്രിഡ്ജ് എങ്ങനെയാണ് വൃത്തിയാക്കുക എന്ന് പലർക്കും കൃത്യമായ അറിവുണ്ടാകണമെന്നില്ല. 

ഫ്രിഡ്ജിലെ രൂക്ഷ ഗന്ധം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

പലരും ഫ്രിഡ്ജിൽ എല്ലാ സാധനങ്ങളും കുത്തി നിറച്ചായിരിക്കും വയ്ക്കുന്നത്. മത്സ്യത്തിന്‍റെയും ഇറച്ചിയുടെയുമൊക്കെ ഗന്ധമാണ് പലപ്പോഴും പുറത്തേയ്ക്ക് വരുന്നത്. അതിനാല്‍ ഇവ വായു സഞ്ചാരമില്ലാത്ത പാത്രങ്ങളില്‍ വച്ചതിന് ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. അങ്ങനെ ചെയ്യുന്നത് ഇത്തരം ഗന്ധം പുറത്തുവരാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും. 

രണ്ട്...

പലര്‍ക്കും അറിയാത്ത കാര്യമാണ് ഫ്രിഡ്ജിനുള്ളിലെ താപനില എത്രയായിരിക്കണമെന്നത്.  ഫ്രിഡ്ജിനുള്ളിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസവും ദുര്‍ഗന്ധം ഉണ്ടാകാന്‍ കാരണമാകും. ഫ്രിഡ്ജിനുള്ളിലെ താപനില എപ്പോഴും  4 മുതല്‍ 5 ഡിഗ്രീ സെല്‍ഷ്യസ് ആയിരിക്കണം. 

മൂന്ന്...

ചൂടുവെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജ്  വൃത്തിയാക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ ബേക്കിങ് സോഡ എടുത്ത് ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്നതും ഗന്ധം പോകാന്‍ സഹായിക്കും. 

നാല്... 

ഫ്രിഡ്ജിനുള്ളിലെ പച്ചക്കറികളും മറ്റും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. കേടായതും ചീഞ്ഞതുമായ ഭക്ഷണങ്ങള്‍ ഉടന്‍ തന്നെ ഫ്രിഡ്ജില്‍ നിന്നും നീക്കം ചെയ്യുക. 

അഞ്ച്... 

ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ദുര്‍ഗന്ധം കളയാന്‍ ഫ്രിഡ്ജില്‍ രണ്ട് നാരങ്ങ മുറിച്ച് വച്ചാല്‍ മതിയാകും. 

Also Read: വീട് വൃത്തിയാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍...

click me!