പാദങ്ങള്‍ ഭംഗിയാക്കാം; വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍

By Web TeamFirst Published May 19, 2019, 3:25 PM IST
Highlights

പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ മാത്രമല്ല വ്യക്തിത്വത്തിന്‍റെ വരെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. 

പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ മാത്രമല്ല വ്യക്തിത്വത്തിന്‍റെ വരെ പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. വീട്ടിൽ ലളിതമായി ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം. 

1. ആദ്യമേ തന്നെ പാദങ്ങള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകുക. എപ്പോഴും ചെരുപ്പ് ധരിക്കുക. 

2.നാരങ്ങ പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്.  ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ ചെളി, കറുത്തപാടുകളകലാനും വരണ്ട ചർമം മാറാനും സഹായിക്കും.

3. മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്​. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്​പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മുന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം. 

4. ചൂടുവെളളത്തില്‍ ഒരല്‍പ്പം ഷാംപൂവും കല്ലുപ്പും ഇടുക. ഇതിലേക്ക് കുറച്ച് സമയം പാദങ്ങള്‍ മുക്കിവെക്കാം. 

5. ഉപ്പൂറ്റി മൃദുവുളളതാക്കാന്‍ അല്പം ഗ്ലിസറിനും പനിനീരം ചേര്‍ത്ത മിശ്രിതവും പുരട്ടാം. 

6. വിണ്ടുകീറുന്നത് ഒഴിവാക്കാനായി ഇളംചൂടുവെള്ളത്തില്‍ ഉപ്പും പെട്രോളിയം ജെല്ലിയും ചേര്‍ത്ത വെളളത്തില്‍ കാല്‍ മുക്കുന്നത് നല്ലതാണ്. 

7. വീട്ടിൽ ലളിതമായി ചെയ്യാവുന്ന ഒരു മാര്‍ഗമാണ് വൈന്‍ പെഡിക്യൂര്‍. 

എന്താണ് വൈന്‍ പെഡിക്യൂര്‍? 

പേര് സൂചിപ്പിക്കുന്ന പോലെതന്നെ വൈന്‍ പെഡിക്യൂര്‍ എന്നത് വൈന്‍ ഉപയോഗിച്ചുകൊണ്ടുളള പാദസംരക്ഷണമാണ്. വൈനില്‍ പാദങ്ങള്‍ മുക്കിവെക്കുന്ന രീതിയാണ് ഇത്. പാദങ്ങളുടെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് വൈന്‍. മുന്തിരി വൈനാണ് നമ്മള്‍ ഇതിനായി ഉപയോഗിക്കുന്നത്. വീട്ടിലുണ്ടാക്കുന്ന മുന്തിരി വൈനാണ് ഇതിന് ഏറ്റവും ബെസ്റ്റ്. വൈനില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചർമം മാറാനും നല്ലതാണ്. 

വൈന്‍ പെഡിക്യൂര്‍ എങ്ങനെ ചെയ്യാം?

  •  ആദ്യം പാദങ്ങളിലെ നെയില്‍പൊളിഷ് മാറ്റി, നഖങ്ങള്‍ നല്ല ആകൃതിയില്‍ വെട്ടിവൃത്തിയാക്കുക. ഒരു ചെറിയ ബക്കറ്റില്‍ ചെറുചൂട് വെള്ളം എടുക്കുക. അതിലേക്ക് രണ്ട് പാതങ്ങളും മുക്കി വെക്കുക. ഇതിലേക്ക് കുറച്ച് കല്ലുപ്പ് ഇടുക. കുറച്ച് സമയം പാദങ്ങള്‍ ഇങ്ങനെ മുക്കിവെക്കുക. 20 മിനിറ്റിന് ശേഷം പാദങ്ങള്‍ മാറ്റുക. ശേഷം നല്ല വൃത്തിയുളള ടൌവല്‍ ഉപയോഗിച്ച് പാദങ്ങള്‍ തുടക്കുക. 
  • അടുത്തതായി ഒരു ബക്കറ്റ് നിറയെ വൈന്‍ എടുക്കുക. അതിലേക്ക് പാദങ്ങള്‍ മുക്കിവെക്കുക. അര മണിക്കൂര്‍ ഇങ്ങനെ നിലനിര്‍ത്തുക. ശേഷം ടൌവല്‍ ഉപയോഗിച്ച് പാദങ്ങള്‍ നന്നായി തുടക്കുക.  
  • ഏതെങ്കിലും ക്രീം (ബേബി ക്രീം പോലെയുളളവ) ഉപയോഗിച്ച് പാദങ്ങളില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഡെഡ് സ്കിനിനെ നശിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. നഖങ്ങളിലും ഇങ്ങനെ ചെയ്യുക. 
  • അടുത്തതായി മോയിസ്ചറയ്സര്‍ പുരട്ടുക. മോയിസ്ചറയ്സര്‍ പുരട്ടുന്നത് വളരെ പ്രധാനമാണ്. മോയിസ്ചറയ്സര്‍ പുരട്ടി കാലുകള്‍ നന്നായി മസാജ് ചെയ്യുക.  ചര്‍മ്മം മിനുസപ്പെടാന്‍ ഇത് പ്രധാനമാണ്. 
  • ഇനി ഇഷ്ട നിറമുളള നെയില്‍പൊളിഷ് ഇടുന്നതോടെ നിങ്ങളുടെ പാദങ്ങള്‍ മനോഹരമാകും. 
click me!