ഇഷ അംബാനിക്കായി ഈ ഗൗൺ തുന്നാൻ ഇത്രയും സമയം എടുത്തോ?

Published : May 10, 2019, 05:00 PM ISTUpdated : May 10, 2019, 05:03 PM IST
ഇഷ അംബാനിക്കായി ഈ ഗൗൺ തുന്നാൻ ഇത്രയും സമയം എടുത്തോ?

Synopsis

നേരിയ വയലറ്റ് നിറത്തിൽ 'വി' നെക്കോടു കൂടിയ ബോൾ ഗൗണിൽ സിൻഡ്രലയെപ്പോലെ സുന്ദരിയായാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി എത്തിയത്. 

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളിലൊന്നായ മെറ്റ് ഗാലയില്‍ നേരിയ വയലറ്റ് നിറത്തിൽ 'വി' നെക്കോടു കൂടിയ ബോൾ ഗൗണിൽ സിൻഡ്രലയെപ്പോലെ സുന്ദരിയായാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി എത്തിയത്. ഡിസൈനർ പ്രബൽ ഗുരുങ്ങാണ്
 ഇഷയുടെ  ഗൗണിന് പിന്നില്‍.  ക്രിസ്റ്റലും ഒട്ടകപക്ഷിയുടെ തൂവലും എംബ്രോയ്ഡറി വർക്കുകളും ചേർത്താണ് പ്രബൽ ഈ ഗൗണ്‍  തുന്നിയെടുത്തത്. ഒരു ലൈലാക്ക് നിറം ഇന്ന് വേണമെങ്കിലും പറയാം.

 

 

ഇഷയുടെ ഗൗൺ നിർമിക്കാൻ എടുത്ത സമയമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്നത്. മുംബൈയിലും ന്യൂയോർക്കിലുമായി  350 മണിക്കൂര്‍ കൊണ്ടാണ് ഗൗൺ  തുന്നിയെടുത്തത്. 

 

 

2018 ഡിസംബർ 12നായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞത്.  പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്‍റെ മകന്‍ ആനന്ദ് ആണ് ഇഷയുടെ ഭര്‍ത്താവ്. 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ