
ഹുബെയ്: ലിഫ്റ്റിനുള്ളില്‍ കയറിയ കുട്ടി നിമിഷനേരംകൊണ്ടാണ് ഡോറിനുള്ളില്‍ കുടുങ്ങിയത്. കയ്യിലുണ്ടായിരുന്ന കെട്ട് ഡോറില്‍ കുടുങ്ങുകയും ഇത് കുട്ടിയെ മുകളിലേക്ക് വലിക്കുകയുമായിരുന്നു. കുറച്ച് നേരം കയറില്‍ തൂങ്ങി കുട്ടി വായുവില്‍ തന്നെ നിന്നു. \
പിന്നീട് യന്ത്രം നിന്നതോടെയാണ് കുട്ടി രക്ഷപ്പെട്ടത്. ഒറ്റയ്ക്കാണ് കുട്ടി ലിഫ്റ്റില്‍ കയറിയത്. ഒപ്പമുണ്ടായിരുന്നയാള്‍ ഓടിയെത്തിയപ്പോഴേക്കും ലിഫ്റ്റ് അടഞ്ഞു. ലിഫ്റ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തെത്തിയത്.
ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ദയെയിലാണ് സംഭവം നടന്നത്. കുട്ടി അത്ഭുതരമായാണ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് പ്യൂപ്പിള്‍സ് ഡെയ്ലി ചൈന പങ്കുവച്ച വീഡിയോയ്ക്ക് ലഭിച്ച കമന്‍റുകള്‍.