ചങ്കിടിക്കുന്ന വീഡിയോ; അമ്മയുടെ കണ്ണ് വെട്ടിച്ച് ജനാലയിലൂടെ ചാടിയ കുട്ടി ചെയ്തത്...

Web Desk   | others
Published : Jan 08, 2020, 08:58 PM IST
ചങ്കിടിക്കുന്ന വീഡിയോ; അമ്മയുടെ കണ്ണ് വെട്ടിച്ച് ജനാലയിലൂടെ ചാടിയ കുട്ടി ചെയ്തത്...

Synopsis

ഒരു വന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പുറം ചുവരിലെ നേരിയ ചരിവിലൂടെ അതിവേഗത്തില്‍ നടന്നുപോകുന്ന കുട്ടി. അമ്മ അകത്ത് കുളിക്കുന്ന സമയത്ത് മുറിയുടെ ജനാലയിലൂടെ പുറത്തേക്കൂര്‍ന്നിറങ്ങിയതാണ് കുട്ടി

അമ്മമാരുടെ കണ്ണൊന്ന് തെറ്റിയാല്‍ കുസൃതികളൊപ്പിക്കലാണല്ലോ കുട്ടികളുടെ പ്രധാന വിനോദം. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ കുട്ടിക്കുസൃതികള്‍ അതിര് വിട്ട് പോകാറുമുണ്ട്. അത്തരം സാഹചര്യങ്ങളിലാണ് അപകടങ്ങള്‍ സംഭവിക്കുന്നതും. ഭാഗ്യം കൊണ്ട്് മാത്രം അപകടങ്ങളില്‍ നിന്ന് തിരിച്ചുകയറിയ എത്രയോ കുട്ടികളുണ്ട്.

സമാനമായൊരു സംഭവമാണ് സ്‌പെയിനിലെ ടെനറീഫ് എന്ന സ്ഥലത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പുറം ചുവരിലെ നേരിയ ചരിവിലൂടെ അതിവേഗത്തില്‍ നടന്നുപോകുന്ന കുട്ടി. അമ്മ അകത്ത് കുളിക്കുന്ന സമയത്ത് മുറിയുടെ ജനാലയിലൂടെ പുറത്തേക്കൂര്‍ന്നിറങ്ങിയതാണ് കുട്ടി. തുടര്‍ന്ന് ചുവരിലെ ചരിവിലൂടെ നടന്ന് ബാല്‍ക്കണി വരെ പോകുന്നു. ബാല്‍ക്കണിയില്‍ നിന്ന് തിരിച്ച് അതുവഴി തന്നെ വന്ന് ജനാലയിലേക്കും കയറുന്നു.

ടെനറീഫില്‍ നിന്നുള്ള ഒരു സംഘം കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക് പേജില്‍ ആരോ ഷെയര്‍ ചെയ്ത വീഡിയോ ആയിട്ടാണ് സംഭവം ആദ്യം പുറംലോകമറിയുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വീഡിയോ വൈറലായി. കുട്ടി താമസിക്കുന്ന ഫ്‌ളാറ്റിന്റെ എതിര്‍ദിശയിലുള്ള കോംപ്ലക്‌സില്‍ നിന്ന് പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. എന്തായാലും കുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളിലെ സൂചന. ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ഒരു താക്കീത് എന്ന നിലയ്ക്ക് വലിയ പ്രധാന്യമാണ് ഈ വീഡിയോയ്ക്കുള്ളത്. എങ്കിലും ചങ്കിടിപ്പോടെയല്ലാതെ ഇത് കാണാനുമാകില്ല.

വീഡിയോ കാണാം...

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ