വെയിലേറ്റ് കരുവാളിച്ചോ? സൺ ടാൻ അകറ്റാൻ തക്കാളി ഇങ്ങനെ ഉപയോഗിക്കൂ...

Published : Apr 01, 2024, 01:14 PM ISTUpdated : Apr 01, 2024, 02:14 PM IST
വെയിലേറ്റ് കരുവാളിച്ചോ? സൺ ടാൻ അകറ്റാൻ തക്കാളി ഇങ്ങനെ ഉപയോഗിക്കൂ...

Synopsis

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍.   

കടുത്ത വേനലില്‍ സണ്‍ ടാന്‍ ആണ് പലരുടെയും പ്രശ്നം. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവാ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍. 

നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍, ലൈക്കോപീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായ തക്കാളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. മുഖത്തെ കരുവാളിപ്പ്,  കറുത്ത പാടുകള്‍, ചുളിവുകള്‍, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയവയെ തടയാനും മുഖം തിളങ്ങാനും തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. 

ഇതിനായി തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. അതുപോലെ രണ്ട് ടേബിള്‍ സ്പൂണ്‍ തൈരിലേയക്ക് തക്കാളി നീര് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് അകറ്റാനും ബ്ലാക്ക്‌ഹെഡ്‌സ് മാറ്റാനും സഹായിക്കും. 

രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു  ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: ഈ അഞ്ച് നട്സ് കഴിക്കൂ, ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കും...

youtubevideo

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ