giant penis :സെക്സ് മ്യൂസിയത്തിന് മുന്നിൽ പടുകൂറ്റൻ ലിംഗപ്രതിമക്കൊപ്പം പോസ് ചെയ്തു; ടർക്കിഷ് മോഡലിന് ജയിൽശിക്ഷ

Web Desk   | Asianet News
Published : Dec 28, 2021, 12:15 PM ISTUpdated : Dec 31, 2021, 03:13 PM IST
giant penis :സെക്സ് മ്യൂസിയത്തിന് മുന്നിൽ പടുകൂറ്റൻ ലിംഗപ്രതിമക്കൊപ്പം പോസ് ചെയ്തു; ടർക്കിഷ് മോഡലിന് ജയിൽശിക്ഷ

Synopsis

തുര്‍ക്കിയില്‍ അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ച ആര്‍ക്കെതിരെയും കേസ് എടുക്കാം. മൂന്നുവര്‍ഷം വരെ തടവും ലഭിക്കാം. വെറും തമാശയ്ക്ക് വേണ്ടിയാണ് ചിത്രങ്ങള്‍ പങ്കുവച്ചത് എന്നാണ് ടസ്കിന്‍ അന്ന് പറഞ്ഞത്. 

ആംസ്റ്റർഡാമിലുള്ള സെക്സ് മ്യൂസിയത്തിൽ നിന്ന് ലിംഗപ്രതിമക്കൊപ്പം പോസ് ചെയ്തതിന് തുർക്കിയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മെർവ് ടസ്കിനെ അഞ്ച് വർഷത്തെ ജയിൽശിക്ഷയ്ക്ക് വിധിച്ചു. ഇതിന് മുമ്പും തുർക്കിയിൽ വച്ച് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീലചിത്രങ്ങൾ പങ്കിട്ടു എന്നതാണ് ടസ്കിനെതിരെയുള്ള കേസ്.

നഗരത്തിലെ പ്രശസ്തമായ റെഡ് ലൈറ്റ് തെരുവിലെ ഒരു വേശ്യാലയത്തിന്റെ പോലെ ദൃശ്യമാകുന്ന ഗ്ലാസ് വാതിലിനു പിന്നിൽ മെർവ് നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തതു. അശ്ലീലചിത്രങ്ങൾ പങ്കിട്ടു എന്നതിന് മെർവിനെതിരെ കേസേടുത്തിരുന്നു.

തുർക്കിയിൽ അശ്ലീല ചിത്രങ്ങൾ പങ്കുവച്ച ആർക്കെതിരെയും കേസ് എടുക്കാം. മൂന്നുവർഷം വരെ തടവും ലഭിക്കാം. വെറും തമാശയ്ക്ക് വേണ്ടിയാണ് ചിത്രങ്ങൾ പങ്കുവച്ചത് എന്നാണ് ടസ്കിൻ അന്ന് പറഞ്ഞത്. 571,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള 23 കാരിയായ മെർവ് കഴിഞ്ഞ വർഷം ജനുവരിയിൽ ഡച്ച് തലസ്ഥാനത്ത് തന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് മറ്റ് ചില അശ്ലീല സോഷ്യൽ മീഡിയ പോസ്റ്റുകൾ നടത്തിയത്.

ലോകമെമ്പാടുമുള്ള ആളുകളെ ലൈംഗികതയുടെ ചരിത്രത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് ഞങ്ങളുടെ മ്യൂസിയം ഉദ്ദേശിക്കുന്നതെന്ന് സെക്‌സ് മ്യൂസിയം ഡയറക്ടർ മോണിക് വാൻ മാർലെ പറഞ്ഞു.

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ