Workout| ‘അനിമൽ ഫ്ലോ’ വർക്കൗട്ട് ചെയ്യുന്ന ബോളിവുഡ് നടന്‍ തുഷാർ കപൂര്‍

Published : Nov 04, 2021, 03:18 PM ISTUpdated : Nov 04, 2021, 03:19 PM IST
Workout| ‘അനിമൽ ഫ്ലോ’ വർക്കൗട്ട് ചെയ്യുന്ന ബോളിവുഡ് നടന്‍ തുഷാർ കപൂര്‍

Synopsis

ദീപാവലി ആഘോഷങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് കഠിനമായ വ്യായാമ മുറകള്‍ പരിശീലിക്കുന്നതിന്‍റെ തിരക്കിലാണ് തുഷാർ. ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ തുഷാർ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് ബുധനാഴ്ച പങ്കുവച്ചത്. 

ഫിറ്റ്‌നസിന്‍റെ (fitness) കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ഇന്ന് ബോളിവുഡ് (bollywood) താരങ്ങള്‍. അതിപ്പോള്‍ നടിമാരെന്നോ നടന്മാരെന്നോ, യുവ താരങ്ങളെന്നോ പഴയ താരങ്ങളെന്നോ  വ്യത്യാസമില്ലാതെ തന്നെ എല്ലാവരും സ്ഥിരം ജിമ്മുകളില്‍ (gym) പോകുന്നവരാണ്. താരങ്ങളുടെ വര്‍ക്കൗട്ട് വീഡിയോകളും (workout videos) സൈബര്‍ ലോകത്ത് ഹിറ്റാകാറുമുണ്ട്. 

അക്കൂട്ടത്തിലിതാ ബോളിവുഡിന്‍റെ പ്രിയ താരം തുഷാർ കപൂറും ഉണ്ട്. ദീപാവലി ആഘോഷങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് കഠിനമായ വ്യായാമ മുറകള്‍ പരിശീലിക്കുന്നതിന്‍റെ തിരക്കിലാണ് തുഷാർ. ജിമ്മിലെ വര്‍ക്കൗട്ട്  വീഡിയോ തുഷാർ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് ബുധനാഴ്ച പങ്കുവച്ചത്. 

 

‘അനിമൽ ഫ്ലോ’ വർക്കൗട്ട് ചെയ്യുന്ന തുഷാറിനെ ആണ് വീഡിയോയില്‍ കാണുന്നത്. ബോള്‍ ഉപയോഗിച്ച് സ്ക്വാട്സും താരം ചെയ്യുന്നുണ്ട്.  മൃഗങ്ങളുടെ ശരീര ചലനങ്ങൾ അനുകരിച്ച് വ്യായാമം ചെയ്യുകയാണ് ‘അനിമൽ ഫ്ലോ’ വർക്കൗട്ടിലൂടെ ചെയ്യുന്നത്. ഇതിന് മുമ്പും താരം തന്‍റെ വര്‍ക്കൗട്ട്  വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

അടുത്തിടെ നടന്‍ കൃഷ്ണ കുമാറിന്‍റെ മകളും യുവനടിയുമായ ഇഷാനി കൃഷ്ണയും ‘അനിമൽ ഫ്ലോ’ വർക്കൗട്ട് ചെയ്യുന്ന വീഡിയോ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. 

Also Read: മേക്കോവര്‍ രഹസ്യം; ‘അനിമൽ ഫ്ലോ’ വർക്കൗട്ട് വീഡിയോയുമായി ഇഷാനി കൃഷ്ണ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ