ഇതാണ് 'തിരിച്ചടി ടോയ്‌ലറ്റ്'; എന്താണ് സംഭവമെന്ന് അറിഞ്ഞോ?

By Web TeamFirst Published Dec 17, 2019, 10:46 PM IST
Highlights

സുഖകരമായി ഇരിക്കാം എന്നത് തന്നെയാണ് യൂറോപ്യന്‍ ക്ലോസറ്റുകളുടെ പ്രധാന സൗകര്യം. ഈ സൗകര്യം മുതലെടുത്ത് കക്കൂസില്‍ ഏറെ നേരം ചിലവിടുന്നവര്‍ ധാരാളമുണ്ട്. പത്രം വായന, സോഷ്യല്‍ മീഡിയ ഉപയോഗം അങ്ങനെ എല്ലാ ശീലങ്ങളും ഒരുമിപ്പിക്കാന്‍ ഒരെളുപ്പവഴി കൂടിയായി എന്ന് സാരം.എന്നാല്‍ ആ എളുപ്പവഴിയുടെ അപകടം തിരിച്ചറിഞ്ഞിരിക്കുകയാണ് യുകെയിലെ ഒരു കമ്പനി

മുമ്പെല്ലാം വീടുകളിലും പൊതുകക്കൂസുകളിലുമെല്ലാം ഇന്ത്യന്‍ ക്ലോസറ്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി മിക്കവീടുകളിലും മഹാഭൂരിപക്ഷം പൊതു ടോയ്‌ലറ്റുകളിലുമെല്ലാം യൂറോപ്യന്‍ ക്ലോസറ്റ് വന്നു. ആദ്യമെല്ലാം ഇതിനോട് ആളുകള്‍ക്ക് ചെറിയ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് എല്ലാവരും അത് ഇഷ്ടപ്പെട്ടുതുടങ്ങി.

സുഖകരമായി ഇരിക്കാം എന്നത് തന്നെയാണ് യൂറോപ്യന്‍ ക്ലോസറ്റുകളുടെ പ്രധാന സൗകര്യം. ഈ സൗകര്യം മുതലെടുത്ത് കക്കൂസില്‍ ഏറെ നേരം ചിലവിടുന്നവര്‍ ധാരാളമുണ്ട്. പത്രം വായന, സോഷ്യല്‍ മീഡിയ ഉപയോഗം അങ്ങനെ എല്ലാ ശീലങ്ങളും ഒരുമിപ്പിക്കാന്‍ ഒരെളുപ്പവഴി കൂടിയായി എന്ന് സാരം.

എന്നാല്‍ ആ എളുപ്പവഴിയുടെ അപകടം തിരിച്ചറിഞ്ഞിരിക്കുകയാണ് യുകെയിലെ ഒരു കമ്പനി. അതായത്, ജോലിസമയത്തില്‍ നിന്ന് മുങ്ങാന്‍ തൊഴിലാളികള്‍ 28 മിനുറ്റം നേരം വരെ കക്കൂസില്‍ ചിലവിടുന്നുണ്ടെന്ന് ഒരു പഠനറിപ്പോര്‍ട്ട് അടുത്തിടെ യുകെയില്‍ വരികയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാഫര്‍ഡ്ഷയര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനി പുതിയൊരു തരം ക്ലോസറ്റിന് രൂപകല്‍പന കൊടുത്തിരിക്കുന്നത്.

'സ്റ്റാന്‍ഡേര്‍ഡ് ടോയ്‌ലറ്റ്' എന്നാണ് ഇതിന്റെ പേര്. ഇതിന്റെ പ്രധാന പ്രത്യേകത എന്തെന്ന് വച്ചാല്‍ ആദ്യം സൂചിപ്പിച്ചത് പോലെ അത്ര സുഖകരമായ ഇരിപ്പ് നടക്കില്ല എന്നതാണ്. ഏതാണ്ട് 13 ഡിഗ്രിയോളം ചരിഞ്ഞാണ് ഇതിന്റെ ടോയ്‌ലറ്റ് സീറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അഞ്ച് മിനുറ്റില്‍ കൂടുതല്‍ ഇതില്‍ ഇരിക്കല്‍ അത്ര എളുപ്പമല്ലെന്ന്.

കോര്‍പറ്റേറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് പ്രധാനമായും ഇവര്‍ ഉന്നമിടുന്നത്. ഇതിനോടകം തന്നെ പല കമ്പനികളും കൂട്ടമായി 'സ്റ്റാന്‍ഡേര്‍ഡ്' ടോയ്‌ലറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. എന്തായാലും തൊഴിലാളികളെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണ് ഈ 'സ്റ്റാന്‍ഡേര്‍ഡ് ടോയ്‌ലറ്റ്' എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

click me!