സെക്സ് വർക്ക് ചെയ്ത് പണം ഉണ്ടാക്കാൻ അനുവദിക്കൂ; യുകെയിലെ മെഡിക്കൽ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്

By Web TeamFirst Published Aug 23, 2021, 6:46 PM IST
Highlights

ലൈംഗിക തൊഴിലിലൂടെ പഠനത്തിനുള്ള ചെലവ് കണ്ടെത്തുന്ന വിദ്യാർത്ഥികളെ അതിന്റെ പേരിൽ ശിക്ഷിക്കുന്നതും കോളേജുകളിൽ നിന്നു പുറത്താക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. 

പഠനത്തിന് പണം കണ്ടെത്താൻ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളെ പുറത്താക്കുന്ന നടപടിക്കെതിരെ യുകെയിൽ മെഡിക്കൽ വിദ്യാർത്ഥികൾ രംഗത്തെത്തി. ലൈംഗിക തൊഴിലാളിയായി ജോലി ചെയ്യുന്ന വിദ്യാർത്ഥികളെ സർവകലാശാലകൾ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രെയിനീ ഡോക്ടർമാർ ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷനെ(ബിഎംഎ) സമീപിച്ചു. 

സെപ്റ്റംബറിൽ നടക്കുന്ന ബിഎംഎ വാർഷിക കോൺഫറൻസിൽ ഇതു സംബന്ധിച്ച പ്രമേയം ചർച്ചയ്ക്കെടുക്കും. കൊവിഡ് 19 എന്ന മഹാമാരി വിദ്യാർത്ഥി ലൈംഗികത്തൊഴിലാളികളെ കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിച്ചതായി ട്രേഡ് യൂണിയൻ വിദ്യാർത്ഥി വിഭാഗം വ്യക്തമാക്കി.

ലൈംഗിക തൊഴിലിലൂടെ പഠനത്തിനുള്ള ചെലവ് കണ്ടെത്തുന്ന വിദ്യാർത്ഥികളെ അതിന്റെ പേരിൽ ശിക്ഷിക്കുന്നതും കോളേജുകളിൽ നിന്നു പുറത്താക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. 2012 - ൽ ഒരു പ്രമുഖ മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥികളും ലെെം​ഗിക തൊഴിലിൽ ഏർപ്പെട്ടിരുന്നുവെന്നും അതിലൂടെ പണമുണ്ടാക്കിയിരുന്നുവെന്നും പറയുന്നു. 

ലൈംഗിക ജോലിയിലേക്ക് തിരിയുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ  ബിഎംഎയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന്  English Collective of Prostitutes വക്താവ് ലോറ വാട്സൺ വ്യക്തമാക്കി. 

മെഡിക്കൽ സ്‌കൂളുകളിൽ ഉയർന്ന ഫീസാണ് ഈടാക്കുന്നത്. മുമ്പ് വിദ്യാർത്ഥികൾ ചെയ്തിരുന്നു പാർട് ടൈം  ജോലികൾ ചിലർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെയാകാം ലൈംഗിക തൊഴിലിലേക്ക് തിരിയാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ് വാക്സിന്‍ ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുമോ? പഠനം പറയുന്നത്


 

click me!