'ഇതാരാ പിടക്കുന്ന മീനോ അതോ മത്സ്യകന്യകയോ'; ഉര്‍ഫിക്കെതിരെ വീണ്ടും ട്രോളുകള്‍

Published : Sep 06, 2023, 01:02 PM ISTUpdated : Sep 06, 2023, 10:20 PM IST
'ഇതാരാ പിടക്കുന്ന മീനോ അതോ മത്സ്യകന്യകയോ'; ഉര്‍ഫിക്കെതിരെ വീണ്ടും ട്രോളുകള്‍

Synopsis

ഒരു 'ഫിഷ് ടാങ്ക്' ബ്രേലെറ്റ് ആണ് ഉര്‍ഫി ധരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകൾ കൊണ്ട് നിർമ്മിച്ച രണ്ട് ഫിഷ് ടാങ്കുകൾ പോലെയാണ് ബ്രെലെറ്റ്  ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് കവറിലെ വെള്ളത്തില്‍ നീന്തുന്ന ഏതാനും ഗോൾഡൻ ഫിഷുകളെയും വീഡിയോയില്‍ കാണാം.

വസ്ത്രത്തിലെ വിചിത്ര പരീക്ഷണം മൂലം  നിരന്തരം ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ പലപ്പോഴും അതിരു വിടുന്നുണ്ട് എന്നാണ് സൈബര്‍ ലോകത്തിന്‍റെ വിമര്‍ശനം. എന്നിരുന്നാലും ഇപ്പോഴും താരം തന്‍റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജ്ജീവമാണ് ഉര്‍ഫി. ഇപ്പോഴിതാ ഉര്‍ഫിയുടെ പുത്തനൊരു പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു 'ഫിഷ് ടാങ്ക്' ബ്രേലെറ്റ് ആണ് ഉര്‍ഫി ധരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകൾ കൊണ്ട് നിർമ്മിച്ച രണ്ട് ഫിഷ് ടാങ്കുകൾ പോലെയാണ് ബ്രെലെറ്റ്  ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് കവറിലെ വെള്ളത്തില്‍ നീന്തുന്ന ഏതാനും ഗോൾഡൻ ഫിഷുകളെയും വീഡിയോയില്‍ കാണാം. ഉര്‍ഫി തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അക്വേറിയം സ്റ്റൈലിലുള്ള ഈ ബ്രേലെറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. 

ഇതാണോ മത്സ്യകന്യക എന്നാണ് പലരും ചോദിക്കുന്നത്. ഫാഷൻ ഡിസൈനറെ പോലെ ചിന്തിച്ചില്ലായിരുന്നെങ്കിൽ നമ്മൾ ഇപ്പോള്‍ ചന്ദ്രനിൽ അല്ല, പ്ലൂട്ടോയിൽ എത്തിയേനേ എന്നാണ് ഒരാളുടെ കമന്‍റ്. ഇതാരാ പിടക്കുന്ന മീനോ എന്നും ചില മലയാളികള്‍ കമന്‍റ് ചെയ്ചിട്ടുമുണ്ട്. 

 

അടുത്തിടെ  തലമുടി ചീകുന്ന ചീപ്പ് വെച്ചുള്ള താരത്തിന്‍റെ  പരീക്ഷണവും വൈറലായിരുന്നു. തന്‍റെ സഹോദരിക്ക് തലമുടി ചീകി കൊടുക്കുന്ന ഉര്‍ഫിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പെട്ടെന്നാണത്രേ താരത്തിന് ഈ ഐഡിയ മനസില്‍ വന്നത്. പല നിറത്തിലും ആകൃതിയിലുമുള്ള ചീപ്പുകള്‍ കൊണ്ട് ഉര്‍ഫി 'ചീപ്പ് ഡ്രസ്' ആണ് തയ്യാറാക്കിയിരിക്കുന്നത്. ചീപ്പ് ഡ്രസ് ധരിച്ച് സ്റ്റൈലിഷായി നടന്നുവരുകയാണ് ഉര്‍ഫി. 'ഹെയര്‍ കോമ്പ് ഡ്രസ്' എന്ന ക്യാപ്ഷനോടെ ആണ് താരം വീഡിയോ പങ്കുവച്ചത്.

 

Also Read: ഇതാരാ, ആലിയ തന്നെയാണോ? പുത്തന്‍ ചിത്രങ്ങള്‍ക്ക് ട്രോൾ...

youtubevideo

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ