Urfi Javed : തന്‍റെ വസ്ത്രധാരണത്തെ ട്രോളുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി ഉർഫി ജാവേദ്

Published : Dec 07, 2021, 12:14 PM IST
Urfi Javed : തന്‍റെ വസ്ത്രധാരണത്തെ ട്രോളുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി ഉർഫി ജാവേദ്

Synopsis

ചുവപ്പ് നിറത്തിലുള്ള ക്രോപ് ടോപ്പും ജീൻസും ധരിച്ചു നിൽക്കുന്ന വീഡിയോയിലൂടെയാണ് ഉർഫി ചുട്ടമറുപടി നൽകുന്നത്. താരം തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ് (Urfi Javed). ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ അധികം ഗ്ലാമറസ് ആകുന്നുണ്ടെന്നും  ‘കോപ്പിയടി’ ആണെന്നുമൊക്കെയാണ് ആക്ഷേപം. 

റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയ താരത്തിനെ അടുത്തിടെയാണ് ഇത്തരത്തില്‍  സൈബര്‍ ലോകം ട്രോളിയത്. 'കീറിയ ജാക്കറ്റ്', 'ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്ന തോന്നുന്നു' തുടങ്ങി നിരവധി കമന്‍റുകളാണ് താരത്തിന്‍റെ വസ്ത്രത്തെ പരിഹസിച്ച് അന്ന് വന്നത്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റേതിന് സമാനമായ കോസ്റ്റ്യൂം ധരിച്ചതിനും താരത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു. 

ഇപ്പോഴിതാ ഇത്തരത്തില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഉർഫി. ചുവപ്പ് നിറത്തിലുള്ള ക്രോപ് ടോപ്പും ജീൻസും ധരിച്ചു നിൽക്കുന്ന വീഡിയോയിലൂടെയാണ് ഉർഫി ചുട്ടമറുപടി നൽകുന്നത്. താരം തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

തനിക്ക് പറയാനുള്ള കാര്യങ്ങൾ തുന്നിച്ചേർത്ത ജാക്കറ്റാണ് ടോപ്പിനൊപ്പം ഉർഫി ധരിച്ചിരിക്കുന്നത്. 'മൈൻ‍ഡ് യുവർ ഓൺ ബിസിനസ്' എന്നാണ് ജാക്കറ്റിന് പിന്നിൽ കാണുന്നത്.

താന്‍ എപ്രകാരം വസ്ത്രം ധരിക്കണമെന്ന് പറയാന്‍ വരുന്നവര്‍ക്കും തന്നെ ട്രോളുന്നവര്‍ക്കുമുള്ള മറുപടി ഇതാണ് എന്നും ഉർഫി പറയുന്നുണ്ട്. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പറയാതെ  സ്വന്തം കാര്യം നോക്കൂ എന്നാണ് ഇത്തരക്കാരോട് താരത്തിന് പറയാനുള്ളത്. 

Also Read: റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് ഉർഫി ജാവേദ്; ട്രോളി സോഷ്യല്‍ മീഡിയ

PREV
click me!

Recommended Stories

വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'
തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"