നൂഡില്‍സ് പാക്കറ്റില്‍ നിന്നൊരു ഔട്ട്ഫിറ്റ്; പുതിയ ഫാഷന്‍ പരീക്ഷണവുമായി ഉർഫി ജാവേദ്; വീഡിയോ

Published : May 30, 2024, 02:36 PM ISTUpdated : May 30, 2024, 02:39 PM IST
 നൂഡില്‍സ് പാക്കറ്റില്‍ നിന്നൊരു ഔട്ട്ഫിറ്റ്; പുതിയ ഫാഷന്‍ പരീക്ഷണവുമായി ഉർഫി ജാവേദ്; വീഡിയോ

Synopsis

സോഷ്യല്‍ മീഡിയയില്‍ ഏറെ സജ്ജീവവുമാണ് ഉര്‍ഫി. ഇപ്പോഴിതാ ഉര്‍ഫിയുടെ പുത്തനൊരു പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വസ്ത്രത്തിലെ നടത്തുന്ന പരീക്ഷണം മൂലം  നിരന്തരം ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ പലപ്പോഴും അതിരു വിടുന്നുണ്ട് എന്നാണ് ഒരു വിഭാഗം ആളുകളുടെ വിമര്‍ശനം. എന്നാല്‍ ക്രിയേറ്റീവായ പരീക്ഷണം എന്നാണ് മറ്റൊരു വിഭാഗത്തിന്‍റെ വിലയിരുത്തല്‍. അതു എന്തുതന്നെയായാലും  താരം ഇപ്പോഴും തന്‍റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജ്ജീവവുമാണ് ഉര്‍ഫി. ഇപ്പോഴിതാ ഉര്‍ഫിയുടെ പുത്തനൊരു പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ചൈനീസ് വോക്കില്‍ നിന്നുള്ള ഒരു പുതിയ ഔട്ട്ഫിറ്റിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്‍റെ പ്രിയപ്പെട്ട ചൂടുള്ളതും എരിവുള്ളതുമായ ചൈനീസ് വോക്കില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ഒരു മികച്ച രൂപം മുന്നിലെത്തിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ഉര്‍ഫി വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ചുവപ്പ്- വെള്ള നിറങ്ങളിലുള്ള വസ്ത്രത്തില്‍ നൂഡില്‍സ് പാക്കറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. 

 

 

Also read: ഫ്‌ളോറല്‍ ദാവണിയില്‍ മനോഹരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

youtubevideo

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ