
കാന്‍ ഫിലിം ഫെസ്റ്റിലെ റെഡ് കാര്‍പറ്റില്‍ തിളങ്ങിയ ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുടെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പല നിറങ്ങളാല്‍ മനോഹരമായ ഹെവി ഗൗണിനൊപ്പം നാലര ലക്ഷം രൂപ വില വരുന്ന തത്തയുടെ ആകൃതിയിലുള്ള ക്രിസ്റ്റല്‍ ക്ലച്ചാണ് ഉര്‍വശിയുടെ കൈയിലുണ്ടായിരുന്നത്.
നീല, ചുവപ്പ്, മഞ്ഞ നിറത്തിലുള്ള കല്ലുകൾ പതിച്ച സ്ട്രാപ്‌ലെസ് ഗൗണായിരുന്നു ഉർവശിയുടെ ഔട്ട്ഫിറ്റ്. ഇതിനൊപ്പം ബഹുവര്‍ണത്തില്‍ കല്ലുകള്‍ പതിപ്പിച്ച കിരീടവും കമ്മലും നടി ധരിച്ചിരുന്നു. എന്നാല്‍ കൈയില്‍ ഉണ്ടായിരുന്ന പഞ്ചവര്‍ണ തത്തയുടെ ആകൃതിയിലുള്ള ക്ലച്ചാണ് താരത്തെ വ്യത്യസ്തമാക്കിയത്. പാരറ്റ് ക്രിസ്റ്റൽ ബാഗിൽ മുത്തമിടുന്ന ഉർവശിയുടെ ഫോട്ടോകളും വൈറലായി. ഈ ക്രിസ്റ്റല്‍ പാരറ്റ് ക്ലച്ചിന്റെ വില 5,695 ഡോളര്‍ ആണ്. അതായത് ഏകദേശം 4,68,000 രൂപ.
അതിനിടെ ഒരു വളന്റിയര്‍ റെഡ് കാര്‍പറ്റില്‍ നിന്ന് ഉര്‍വശിയോട് പോകാന്‍ പറയുന്ന ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരുപാട് നേരം ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്തതുകൊണ്ടും അനുവദിച്ചതില്‍ കൂടുതല്‍ സമയം റെഡ് കാര്‍പറ്റ് ഉപയോഗിച്ചതു കൊണ്ടുമാകാം ഉര്‍വശിയോട് മാറിനില്‍ക്കാന്‍ പറഞ്ഞതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എന്തായാലും വളന്റിയര്‍ പറഞ്ഞയുടന്‍ തന്നെ അത് അനുസരിച്ച ഉര്‍വശി അവിടെ നിന്ന് മാറുകയും ചെയ്തു.