നൂറ് വയസ്സ്, 108 കിലോ ഭാരം; കൂറ്റന്‍ മത്സ്യത്തെ കണ്ട് അമ്പരന്ന് ഗവേഷകർ!

Published : May 03, 2021, 03:18 PM ISTUpdated : May 04, 2021, 09:33 AM IST
നൂറ് വയസ്സ്, 108 കിലോ ഭാരം; കൂറ്റന്‍ മത്സ്യത്തെ കണ്ട് അമ്പരന്ന് ഗവേഷകർ!

Synopsis

കടൽക്കൂരി എന്നറിയപ്പെടുന്ന ഒരു ഇനത്തിലുള്ള മീനാണിത്. ഒരു ശരാശരി ആൺ കടൽക്കൂരിയുടെ ആയുസ്സ് 55 വർഷമാണ്. പെൺ കടൽക്കൂരിയുടേത് 70 മുതൽ 100 വർഷം വരെയുമാണെന്നും മിഷിഗൺ ഡിപ്പാർട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സസ് പറയുന്നു.

അസാധാരണമായ വലുപ്പത്തിലുള്ള ഒരു മത്സ്യത്തെ കണ്ട അമ്പരപ്പിലാണ് യുഎസിലെ ഗവേഷകര്‍. 108 കിലോ ഭാരമുള്ള മത്സ്യത്തെയാണ് വൈൽഡ് ലൈഫ് അധികൃതര്‍ കണ്ടെത്തിയത്. ഡെട്രോയിറ്റ് നദിയിൽ നിന്നാണ് ഈ മത്സ്യത്തെ പിടിക്കുന്നത്.

നൂറ് വയസ്സാണ് ഇതിന്‍റെ പ്രായം. 'കടൽക്കൂരി' എന്നറിയപ്പെടുന്ന ഒരു ഇനത്തിലുള്ള മീനാണിത്. ഇതിന്റെ വണ്ണവും വലുപ്പവും വച്ച് പെൺ വർഗത്തിൽ പെട്ടതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ ഏകദേശം നൂറ് വർഷത്തോളം ജീവിച്ചിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

ഫിഷ് ആന്റ് വൈൽഡ് ലൈഫ് സർവീസ് ആണ് ഈ മത്സ്യത്തെ കുറിച്ചുള്ള വാർത്ത പങ്കുവച്ചിരിക്കുന്നത്. ഏപ്രില്‍ 22നാണ് ഇതിനെ കണ്ടെത്തിയത്.  മത്സ്യത്തെ പരിശോധിച്ച് ഉടൻ തന്നെ വെള്ളത്തിലേയ്ക്ക് തിരിച്ചുവിട്ടതായി ഫിഷ് ആന്റ് വൈൽഡ് ലൈഫ് അധികൃതർ പറയുന്നു. 

 

📷: This April 22 photo provided by U.S. Fish and Wildlife Service shows a 108.8 kilograms sturgeon that could be more...

Posted by Voice of America - VOA on Saturday, May 1, 2021

 

ഒരു ശരാശരി ആൺ കടൽക്കൂരിയുടെ ആയുസ്സ് 55 വർഷമാണ്. പെൺ കടൽക്കൂരിയുടേത് 70 മുതൽ 100 വർഷം വരെയുമാണെന്നും മിഷിഗൺ ഡിപ്പാർട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സസ് പറയുന്നു.

Also Read: 'സോംബി ഫിഷ്', 20 വർഷം മുമ്പ് വംശനാശം സംഭവിച്ചുവെന്ന് കരുതിയ മത്സ്യത്തെ കണ്ടെത്തി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ