Kiss Day; ഇന്ന് കിസ് ഡേ; അറിയാമോ ചുംബനത്തിന്‍റെ ഗുണങ്ങളെ കുറിച്ച്?

Published : Feb 13, 2022, 09:04 AM ISTUpdated : Feb 13, 2022, 09:06 AM IST
Kiss Day; ഇന്ന് കിസ് ഡേ; അറിയാമോ ചുംബനത്തിന്‍റെ ഗുണങ്ങളെ കുറിച്ച്?

Synopsis

ഫെബ്രുവരി 14-നാണ് വാലൻന്റൈൻസ് ഡേ. ഇതുവരെ പ്രണയം പറയാത്തവർക്ക് അത് തുറന്നു പറയാനും, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങളും സർപ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമുള്ള ഒരു ദിനം.

വാലന്‍റൈന്‍സ് ദിനത്തിന് (Valentines day) തൊട്ടു മുമ്പുള്ള ദിവസമാണ് കിസ് ഡേ (kiss day). സമ്മാനങ്ങളും വാക്കും നൽകി പ്രണയം അറിയിച്ചവര്‍ക്ക് ഈ ദിനത്തില്‍ ചുംബനം (kiss) നൽകി പ്രണയത്തെ (love) കൂടുതല്‍ മനോഹരമാക്കാം. ചുംബനം ഏതൊരാൾക്കും മാന്ത്രികമായ അനുഭവങ്ങൾ പകർന്നു നൽകുന്ന ഒന്നാണ്. ഒരിക്കലും മറക്കാനാകത്ത ഒന്നായി അത് എന്നും ഒപ്പമുണ്ടാകും. 

പ്രിയപ്പെട്ടവർ ഒന്ന് വഴക്കിട്ടാലോ ദേഷ്യപ്പെട്ടാലോ നിങ്ങള്‍ക്ക് ചുംബനത്തിലൂടെ അവരെ കീഴ്പ്പെടുത്താം. മനസ്സിനുള്ളിൽ ഒളിച്ചുവെച്ച പ്രണയത്തെ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം കൂടിയാണ് ചുംബനം. സൗമ്യമായ ഈ ചുംബനം സ്നേഹത്തിന്റെയും തമ്മിലുള്ള അടുപ്പത്തിന്‍റയും വിശ്വാസത്തിന്‍റെയും പ്രകടനമാണ്.

 

ചുംബിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും ചെറുതൊന്നുമല്ല. ഈ സമയം ശരീരത്തിൽ ചില ഹോര്‍മോണുകള്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ ചുംബനം ആരോഗ്യനില വര്‍ധിപ്പിക്കുന്നു. കൊളസ്‌ട്രോള്‍ കുറയാനും ചുംബനം സഹായിക്കുന്നു. ചുംബനം നിങ്ങളെ ശാന്തരാക്കും. സന്തോഷം നൽകുകയും ചെയ്യുന്നു. പങ്കാളിയുമായുള്ള ബന്ധവും ആശയവിനിമയവും വര്‍ധിപ്പിക്കാനും പങ്കാളികള്‍ തമ്മിലുള്ള വിശ്വാസം കൂടുതല്‍ ശക്തമാക്കാനും ചുംബനം സഹായിക്കും. 

Also Read: പറയാതെ പറയാം പ്രണയം; ഇന്ന് 'ഹഗ് ഡേ'

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ