Promise Day: ഉറപ്പ് നല്‍കാം; ഇന്ന് പ്രണയം നിറക്കും പ്രോമിസ് ഡേ

Published : Feb 11, 2022, 10:17 AM ISTUpdated : Feb 11, 2022, 10:31 AM IST
Promise Day: ഉറപ്പ് നല്‍കാം; ഇന്ന് പ്രണയം നിറക്കും പ്രോമിസ് ഡേ

Synopsis

ഫെബ്രുവരി 14-നാണ് വാലൻന്റൈൻസ് ഡേ. ഇതുവരെ പ്രണയം പറയാത്തവർക്ക് അത് തുറന്നു പറയാനും, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങളും സർപ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായി ഒരു ദിവസം.

വാലന്‍റൈന്‍സ് ആഴ്ചയുടെ (valentines week) അഞ്ചാം ദിവസം- പ്രോമിസ് ഡേ (promise day). പ്രണയവാരത്തിലെ മനോഹരമായ ദിനമാണിന്ന്. ജീവിതകാലം മുഴുവൻ ഞാൻ നിന്റേതായിരിക്കും എന്ന പങ്കാളിയുടെ ഉറപ്പ് ലഭിക്കുന്നതിലും വലുതായി മറ്റൊന്നുമില്ല. 

പ്രണയം പങ്കിടാന്‍, എന്നും ഒന്നിച്ചുണ്ടാകാൻ സാധ്യമായതെല്ലാം നിങ്ങൾ ചെയ്യുമെന്ന് പ്രിയപ്പെട്ടവൾക്ക്  ഉറപ്പ് നല്‍കുന്ന ദിനമാണ് ഫെബ്രുവരി 11. വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ഓരോ പ്രോമിസ് ഡേയും. ഇത് നിങ്ങൾക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കും.  മോതിരമോ മറ്റ് സമ്മാനങ്ങളോ നല്‍കി, നിങ്ങള്‍ എന്നും അവര്‍ക്കൊപ്പം ഉണ്ടാകും എന്ന് ഉറപ്പ് നല്‍കുക. ഇത് നിങ്ങളുടെ പ്രണയത്തെ ശക്തിപ്പെടുത്തുകയും പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും സ്‌നേഹവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

ഫെബ്രുവരി 14-നാണ് വാലൻന്റൈൻസ് ഡേ. ഇതുവരെ പ്രണയം പറയാത്തവർക്ക് അത് തുറന്നു പറയാനും, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങളും സർപ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായി ഒരു ദിവസം. ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണിത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻസ്  വീക്ക്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, വാലന്റൈൻസ് ഡേ എന്നിങ്ങനെയാണ് വാലന്റൈൻ  വീക്ക്. ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. 

Also Read: ഇന്ന് 'ടെഡി ഡേ'; ടെഡിബെയര്‍ നല്‍കാം, പ്രണയം കൈമാറാം...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ