'വെജിറ്റേറിയൻ കോണ്ടം: സെക്സ് ലൈഫ് സുരക്ഷിതമാക്കും, സുദീർഘവും' - ജർമ്മൻ കമ്പനി പറയുന്നത് ഇങ്ങനെ

By Web TeamFirst Published Dec 28, 2019, 4:49 PM IST
Highlights

2015 ൽ ഹിലിപ്പ് സൈഫറും വാൽഡമർ സൈലെറും അവരുടെ പുതിയ കമ്പനിക്കുവേണ്ടി ക്രൗഡ് ഫണ്ടിങ്ങ് നടത്താനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഒരു നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു.  ആ രണ്ട്  യുവാക്കളോട്  അവിടെ വന്ന നിക്ഷേപകർ എല്ലാവരും ചോദിച്ചത് ഒരേയൊരു ചോദ്യമായിരുന്നു.

നിങ്ങളുടെ സെക്സ് ലൈഫ് കൂടുതൽ സുരക്ഷിതവും, കൂടുതൽ കാലം നീണ്ടു നിൽക്കുന്നതുമാക്കാൻ സാധിക്കുമോ? കഴിയുമെന്നാണ് ജർമനിയിൽ നിന്നുള്ള ഒരു പുത്തൻ തലമുറ കോണ്ടം ഉത്പാദന കമ്പനിയുടെ ഉടമസ്ഥരായ വ്യവസായസംഘാടകർ അവകാശപ്പെടുന്നത്.  2015 ൽ ഹിലിപ്പ് സൈഫറും വാൽഡമർ സൈലെറും അവരുടെ പുതിയ കമ്പനിക്കുവേണ്ടി ക്രൗഡ് ഫണ്ടിങ്ങ് നടത്താനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഒരു നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു.  

ആ രണ്ട്  യുവാക്കളോട്  അവിടെ വന്ന നിക്ഷേപകർ എല്ലാവരും ചോദിച്ചത് ഒരേയൊരു ചോദ്യമായിരുന്നു. " നിങ്ങളുടെ കോണ്ടങ്ങൾ 100 ശതമാനം വെജിറ്റേറിയൻ ആണോ ?" വെജിറ്റേറിയൻ കോണ്ടമോ? അതെന്താണ് ? " എന്ന്‌ ആ ചോദ്യം കേട്ടപ്പോൾ അവർ സ്വയം ചോദിച്ചു. അന്ന് കോണ്ടം ഇൻഡസ്ട്രിയിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ വന്ന കാണിക്കാരായ അവർക്ക് കോണ്ടമുണ്ടാക്കാൻ ഉപയോഗിക്കുന്ന ലാറ്റക്സിന് മയം വരുത്താൻ, പല കമ്പനികളും മൃഗക്കൊഴുപ്പുകൾ ഉപയോഗിക്കാറുണ്ട് എന്നറിയില്ലായിരുന്നു. അന്ന് എട്ട് ബില്യൺ ഡോളറിന്റെ അതി ബൃഹത്തായ ഒരു ഇന്ഡസ്ട്രിയായിരുന്നു കോണ്ടങ്ങളുടേത്.

ആ വരുമാനത്തിൽ തങ്ങൾക്കും ചെറിയൊരു പങ്ക്, അത്രയേ അവർക്ക് ലക്ഷ്യമുണ്ടായിരുന്നുള്ളൂ. അതിന്റെ പരമാവധി സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ അവർക്ക് ആ സംഭാഷണത്തിൽ നിന്ന് ഒരു ക്ലൂ വീണുകിട്ടി. " വെജിറ്റേറിയൻ കോണ്ടംസ്'. തങ്ങളുടെ ഉപഭോക്താക്കളിൽ പ്രകൃതിയെപ്പറ്റി ആശങ്കകളുള്ള, വെജിറ്റേറിയനിസം വളരെ കർക്കശമായി പിന്തുടരാൻ ആഗ്രഹമുള്ള, ഒരു പരിധി വരെ വെജിറ്റേറിയണിസത്തിനെ വൃത്തിയുമായി, ഹൈജീനുമായി ബന്ധപ്പെടുത്തുന്ന പലരുമുണ്ടെന്ന സത്യം അവർ തിരിച്ചറിഞ്ഞു.

ആ ദിശയിൽ അവർ തങ്ങളുടെ ഗവേഷണങ്ങളെ നയിച്ചു. അങ്ങനെ അവർ വികസിപ്പിച്ചെടുത്ത, Einhorn എന്ന ബ്രാൻഡ് നാമത്തിലുള്ള  '100 % വേഗൻ' ഹൈജീൻ ഉത്പന്നങ്ങളുടെ ശ്രേണി ഇന്ന്   ലക്ഷക്കണക്കിന് ഡോളർ വിലമതിപ്പുള്ള ഒരു ബിസിനസ് സംരംഭമായി വളർന്നിരിക്കുകയാണ്. Einhorn എന്ന വാക്കിനർത്ഥം യൂണികോൺ എന്നാണ്. ജർമനിയിൽ കോണ്ടങ്ങൾക്ക് ഗർഭനിരോധനമാർഗങ്ങളിൽ രണ്ടാം സ്ഥാനമാണുള്ളത്.

ഏറ്റവും ജനപ്രിയമായ ഗുളികകൾ കഴിഞ്ഞാൽ ആളുകൾ ഏറ്റവുമധികം ഉപയോഗിക്കുന്നത് കോണ്ടങ്ങളാണ്. തങ്ങളുടെ ഉത്പന്നം അനന്യമാക്കാൻ വേണ്ടി Einhorn ചെയ്തത് സാധാരണ കമ്പനികൾ ലാറ്റക്സിൻ മൃദുത്വം കിട്ടാൻ വേണ്ടി ഉപയോഗിക്കുന്ന ജന്തുജന്യമായ 'കേസിൻ' എന്ന പ്രോട്ടീൻ പൂർണമായും ഒഴിവാക്കി, അതിനു പകരം ചെടികളിൽ നിന്ന് കിട്ടുന്ന ഒരു സോഫ്റ്റനിങ് ഏജന്റ് ഉപയോഗിക്കുകയാണ് . Einhorn നെപോലെ അമേരിക്കയിലെ Glyde എന്ന ബ്രാൻഡിലും വേഗൻ കോണ്ടങ്ങൾ ലഭ്യമാണ്.

click me!