Hair Care: തലമുടി കൊഴിച്ചിൽ തടയാന്‍ മൂന്ന് പച്ചക്കറികള്‍ കൊണ്ടൊരു കിടിലന്‍ മാസ്ക് !

By Web TeamFirst Published Oct 6, 2022, 4:13 PM IST
Highlights

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ഹെയര്‍ മാസ്കുകളും ഉപയോഗിക്കാം. 

തലമുടി കൊഴിച്ചില്‍, താരന്‍, അകാല നര തുടങ്ങിയവയൊക്കെ ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചിലും താരനുമൊക്കെ ഉണ്ടാകാം.

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ഹെയര്‍ മാസ്കുകളും ഉപയോഗിക്കാം.   തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും മൂന്ന് പച്ചക്കറികള്‍ കൊണ്ടൊരു ഹെയര്‍ മാസ്ക് തയ്യാറാക്കാം. ചീര, കറിവേപ്പില, ഉള്ളനീര് എന്നിവയാണ് ഈ മാസ്ക് തയ്യാറാക്കാന്‍ വേണ്ടത്. 

ചീരയിലുള്ള വിറ്റാമിൻ എ, സി എന്നിവ തലയോട്ടിയിലെ ഓയിലുകളുടെ അമിതോൽപാദനം നിയന്ത്രിക്കുകയും മുടിയെ 'മോയസ്ച്വറൈസ്' ചെയ്യുകയും ചെയ്യുന്നു. വിറ്റാമിൻ സി 'കൊളീജിൻ' ഉത്പാനം വർധിപ്പിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍റുകള്‍ മുടി കൊഴിച്ചിലിനെയും തടയും. 

മുടിയിഴകളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു മാന്ത്രിക ചേരുവയാണ് കറിവേപ്പില. തലമുടിയുടെ തിളക്കത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നതാണ് കറിവേപ്പില. അതുപോലെ തന്നെ, മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. 

ഈ മാസ്ക് തയ്യാറാക്കാനായി ആദ്യം ഒരു കപ്പ് പാലക് ചീര (ഇലകള്‍ മാത്രം),   ഒരു പിടി കറിവേപ്പില, ഒരു ഉള്ളിയുടെ നീര്, അര ടീസ്പൂണ്‍  നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേൻ, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവയെടുത്ത്  മിക്സിയിലടിക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഈ മാസ്ക് തലയില്‍ വയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഈ ഹെയർ മാസ്ക് ഉപയോഗിക്കാം.

Also Read: 'ഹൃദയത്തിന്‍റെ ചോക്കറും പല്ലിന്‍റെ കമ്മലും'; റാംപില്‍ തിളങ്ങി കെയ്‌ലി ജെന്നർ

click me!