വിക്കിയുടെ വാച്ചിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

Published : Nov 15, 2019, 06:27 PM ISTUpdated : Nov 15, 2019, 06:28 PM IST
വിക്കിയുടെ വാച്ചിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

Synopsis

ബോളിവുഡ് താരങ്ങള്‍ക്ക് വസ്ത്രങ്ങളോടും ബാഗുകളോടുമുളള ഇഷ്ടം എത്രത്തോളമാണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രത്യേകിച്ച് ബോളിവുഡ് നടിമാര്‍ക്ക്. 

ബോളിവുഡ് താരങ്ങള്‍ക്ക് വസ്ത്രങ്ങളോടും ബാഗുകളോടുമുളള ഇഷ്ടം എത്രത്തോളമാണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രത്യേകിച്ച് ബോളിവുഡ് നടിമാര്‍ക്ക്. എന്നാല്‍ നടന്മാരും ഇക്കാര്യത്തില്‍ മോശം ഒന്നുമല്ല. വസ്ത്രധാരണത്തിലും ഫാഷനിലും വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് വിക്കി കൗശല്‍.

ഒരു ഫാഷൻ മാസികയ്ക്ക് വേണ്ടി വിക്കി കൗശൽ അടുത്തിടെ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. വെസ്റ്റേൺ സ്റ്റൈലിലാണ് വിക്കി എത്തിയത്.  എന്നാൽ എല്ലാവരുടെയും ശ്രദ്ധ പോയത് വിക്കിയുടെ കയ്യിലെ  സ്റ്റൈലിഷ് വാച്ചിലായിരുന്നു. 

ഒക്ടോ ഫിനിസിമോ സ്കെൽട്ടൺ വാച്ചായിരുന്നു വിക്കി കയ്യില്‍ ധരിച്ചിരുന്നത്. റോസ് ഗോൾഡ് കേസും സ്കെൽട്ടനൈസ്ഡ് ഡയലും ബ്ലാക് സ്ട്രാപുമുള്ള വാച്ച് ഫാഷന്‍ ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റി. ഇറ്റാലിയൻ ബ്രാൻഡിന്റെ ഈ ആഡംബര വാച്ചിന് ഏകദേശം ഇരുപത്തിരണ്ട് ലക്ഷത്തി എൺപതിനായിരം (22,80,000) രൂപയാണ്  വില. 


 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'