ഇങ്ങനെയൊരു കാഴ്ച നിങ്ങളൊരിക്കലും കണ്ടിരിക്കില്ല; പാവകള്‍ നിര്‍മ്മിക്കുന്ന വീഡിയോ

Published : Aug 16, 2023, 03:57 PM IST
ഇങ്ങനെയൊരു കാഴ്ച നിങ്ങളൊരിക്കലും കണ്ടിരിക്കില്ല; പാവകള്‍ നിര്‍മ്മിക്കുന്ന വീഡിയോ

Synopsis

വിപണിയില്‍ പാക്കറ്റുകളില്‍ കിട്ടുന്ന ഭംഗിയുള്ള ചെറിയ ഡോളുകള്‍ (പാവ) നിര്‍മ്മിക്കുന്ന വ്യവസായ ശാലയില്‍ നിന്നുള്ളതാണ് ദൃശ്യം.തീര്‍ച്ചയായും ഒരുപാട് കൗതുകം പകരുന്ന കാഴ്ച തന്നെയാണിത്. കാരണം ഇതൊന്നും ഇത്തരത്തിലുള്ള വ്യവസായശാലകളില്‍ നേരിട്ട് പോകാതെ നമുക്കൊരിക്കലും കാണാൻ സാധിക്കുന്നതല്ല.

സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായ വീഡിയോകള്‍ നാം ദിവസവും കാണാറുണ്ട്. ഇവയില്‍ പലതും നമുക്ക് പുതിയ അനുഭവവും അറിവും തന്നെയാണ് പകര്‍ന്നുനല്‍കുക.

നമ്മള്‍ കണ്ടിട്ടില്ലാത്തതോ, കേട്ടുകേള്‍വി പോലുമില്ലാത്തതോ ആയ കാര്യങ്ങള്‍, അത്തരത്തില്‍ നമുക്ക് അപ്രാപ്യമായ മേഖലകളില്‍ നിന്നുള്ള കാഴ്ചകള്‍- വിശേഷങ്ങള്‍ എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ നമ്മെ തേടിയെത്താറുണ്ട്.

ഇപ്പോഴിതാ സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു പാവ നിര്‍മ്മാണശാലയില്‍ നിന്ന് പകര്‍ത്തിയ ഒരു വീഡിയോ. നമ്മളില്‍ മഹാഭൂരിഭാഗം പേരും ഇത് കണ്ടിട്ടുണ്ടാകില്ല എന്നത് നിശ്ചയമാണ്. 

വിപണിയില്‍ പാക്കറ്റുകളില്‍ കിട്ടുന്ന ഭംഗിയുള്ള ചെറിയ ഡോളുകള്‍ (പാവ) നിര്‍മ്മിക്കുന്ന വ്യവസായ ശാലയില്‍ നിന്നുള്ളതാണ് ദൃശ്യം. എങ്ങനെയാണ് കരുക്കളില്‍ പ്ലാസ്റ്റിക് ഉരുക്കിയൊഴിച്ച് പാവയുടെ രൂപമുണ്ടാക്കുന്നത് എന്നും, അവ എങ്ങനെയാണ് ഓരോന്നും പരസ്പരം ഘടിപ്പിച്ച് ഒരു മുഴുവൻ ശരീരത്തിന്‍റെ രൂപത്തിലേക്ക് ആക്കിയെടുക്കുന്നത് എന്നുമെല്ലാം വീഡിയോയില്‍ കാണാം.

തീര്‍ച്ചയായും ഒരുപാട് കൗതുകം പകരുന്ന കാഴ്ച തന്നെയാണിത്. കാരണം ഇതൊന്നും ഇത്തരത്തിലുള്ള വ്യവസായശാലകളില്‍ നേരിട്ട് പോകാതെ നമുക്കൊരിക്കലും കാണാൻ സാധിക്കുന്നതല്ല.

പാവയുടെ രൂപം തയ്യാറാക്കിയ ശേഷം അതിന് എങ്ങനെയാണ് കണ്ണുകളും മുടിയുമെല്ലാം പിടിപ്പിക്കുന്നത് എന്നും വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പാവയ്ക്ക് കുപ്പായം അണിയിച്ച്, അതിനെ പാക്ക് ചെയ്തെടുക്കുന്നത് വരെ കാണാം.

എന്തായാലും രസകരമായ കാഴ്ചയ്ക്ക് കാഴ്ചക്കാരെയും ഏറെ ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോ കണ്ട ശേഷം കമന്‍റുകളും പങ്കുവച്ചിരിക്കുന്നത്. ബാര്‍ബി ഡോള്‍ നിര്‍മ്മാണമാണെന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. എന്നാല്‍ ഇത് ബാര്‍ബിയല്ല സാധാരണ പാവകളാണ് എന്ന തിരുത്തലുകളും കമന്‍റില്‍ കാണാം. പക്ഷേ കാഴ്ചയുടെ കൗതുകത്തിന് ഒട്ടും കുറവില്ലെന്നതും ആദ്യമായാണ് ഇത്തരമൊരു കാഴ്ച കാണുന്നത് എന്നും പലരും കുറിച്ചിരിക്കുന്നു.

വീഡിയോ... 

 

Also Read:- 'നോക്കി എറിയടോ...'; വളര്‍ത്തുനായയുടെ 'അടിപൊളി' വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ