പോത്തിന് വേണ്ടി 'സെപ്ഷ്യല്‍' സാന്‍ഡ്‍വിച്ച്; രസകരമായ വീഡിയോ...

Web Desk   | others
Published : Apr 02, 2021, 11:06 PM IST
പോത്തിന് വേണ്ടി 'സെപ്ഷ്യല്‍' സാന്‍ഡ്‍വിച്ച്; രസകരമായ വീഡിയോ...

Synopsis

സാധാരണഗതിയില്‍ പോത്തുകള്‍ ആസ്വദിച്ച് കഴിക്കാറുള്ള ഭക്ഷണസാധനങ്ങള്‍ കൊണ്ടാണ് അമര്‍ വ്യത്യസ്തമായ സാന്‍ഡ്‍വിച്ച് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്  

വളര്‍ത്തുമൃഗങ്ങളെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കാണുന്നവര്‍ ഏറെയാണ്. എന്നാല്‍ പട്ടി, പൂച്ച പോലുള്ള മൃഗങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയും സ്‌നേഹവും പലപ്പോഴും മറ്റ് പല വളര്‍ത്തുമൃഗങ്ങള്‍ക്കും കിട്ടാറില്ലെന്നതാണ് സത്യം. അങ്ങനെ അല്‍പം മാറ്റിനിര്‍ത്തപ്പെടാറുള്ള ഒരു മൃഗമാണ് പോത്ത്. 

എന്തായാലും കാലങ്ങളായുള്ള ഈ അവഗണന കണക്കിലെടുത്ത് പ്രമുഖ ഫുഡ് ബ്ലോഗറായ അമര്‍ സിരോഹി പോത്തുകള്‍ക്ക് വേണ്ടി പ്രത്യേകമായി ഒരു വീഡിയോ സമര്‍പ്പിച്ചിരിക്കുകയാണ്. പോത്തിന് വേണ്ടി 'സ്‌പെഷ്യല്‍'  സാന്‍ഡ്‍വിച്ച് തയ്യാറാക്കി അതിനെ കഴിപ്പിക്കുന്നതാണ് വീഡിയോ. 

സാധാരണഗതിയില്‍ പോത്തുകള്‍ ആസ്വദിച്ച് കഴിക്കാറുള്ള ഭക്ഷണസാധനങ്ങള്‍ കൊണ്ടാണ് അമര്‍ വ്യത്യസ്തമായ സാന്‍ഡ്‍വിച്ച് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് മാത്രം മതിയോ എല്ലാ സന്തോഷങ്ങളും എന്ന അടിക്കുറിപ്പോടെ പങ്കുവച്ച രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം പതിനായിരക്കണക്കിന് പേരാണ് കണ്ടത്. നിരവധി പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നുമുണ്ട്. 

വീഡിയോ കാണാം...

 

Also Read:-മുതല ഉറങ്ങുകയാണെന്ന് കരുതി കോഴി അതിന്റെ മുകളിൽ കയറി, പിന്നീട് സംഭവിച്ചത്...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ