ഒന്ന് തൊടാന്‍ പോലുമാകാതെ; ഇത് ഹൃദയം തൊടുന്ന വീഡിയോ...

Web Desk   | others
Published : Apr 09, 2020, 09:10 PM IST
ഒന്ന് തൊടാന്‍ പോലുമാകാതെ; ഇത് ഹൃദയം തൊടുന്ന വീഡിയോ...

Synopsis

ദൂരെ നിന്ന് അമ്മയെ കണ്ടപ്പോള്‍ ആദ്യം അവള്‍ക്ക് സന്തോഷമായി. പിന്നെ പതിയെ മുഖം മാറിത്തുടങ്ങി. അമ്മയെ അടുത്തുവേണം എന്ന് ശഠിക്കാന്‍ തുടങ്ങി. അമ്മയോട് വരാന്‍ പറഞ്ഞ് കരച്ചിലായി. നിസഹായതയോടെ കരഞ്ഞുനില്‍ക്കാനേ സുഗന്ധയ്ക്കായുള്ളൂ. കൂടെ പുറത്തേക്കിറങ്ങിവന്ന സഹപ്രവര്‍ത്തകരും സുഗന്ധയ്‌ക്കൊപ്പം കണ്ണ് തുടച്ചു  

പതിനഞ്ച് ദിവസമായി സുഗന്ധ മകളെയും ഭര്‍ത്താവിനേയും ഒന്ന് അടുത്ത് കണ്ടിട്ട്. നോര്‍ത്ത് കര്‍ണാടകയിലെ ബെലഗാവിയില്‍ നഴ്‌സാണ് സുഗന്ധ. കൊവിഡ് 19 മഹാമാരി വ്യാപകമായതോടെ സമയം നോക്കാതെ ജോലി ചെയ്യേണ്ട അവസ്ഥയായതാണ്. ഒപ്പം കുടുംബത്തിന്റെ സുരക്ഷ കൂടി കണക്കിലെടുത്ത് വീട്ടില്‍ പോകേണ്ടെന്ന തീരുമാനവുമായി. 

ഇടയ്ക്ക് മകളേയും കൊണ്ട് ഭര്‍ത്താവ് ആശുപത്രിക്ക് മുന്നില്‍ ബൈക്കിലെത്തും. ദൂരെ നിന്ന് അവര്‍ പരസ്പരം കാണും. കൈ കാണിക്കും, ആംഗ്യഭാഷയില്‍ വല്ലതുമൊക്കെ സംസാരിക്കും. കാര്യങ്ങളെ വേര്‍തിരിച്ചറിയാനും മനസിലാക്കാനും പ്രായമാകാത്തത് കൊണ്ട് തന്നെ, പലപ്പോഴും കുഞ്ഞുമകള്‍ സുഗന്ധയെ നോക്കി കരയും. അമ്മയ്ക്കരികിലേക്ക് പോകണമെന്ന് വാശി പിടിക്കും. 

കഴിഞ്ഞ ദിവസം സുഗന്ധയെ കാണാന്‍ ആശുപത്രിക്ക് മുമ്പിലെത്തിയതാണ് ഭര്‍ത്താവും മകളും ബന്ധുവും. ദൂരെ നിന്ന് അമ്മയെ കണ്ടപ്പോള്‍ ആദ്യം അവള്‍ക്ക് സന്തോഷമായി. പിന്നെ പതിയെ മുഖം മാറിത്തുടങ്ങി. അമ്മയെ അടുത്തുവേണം എന്ന് ശഠിക്കാന്‍ തുടങ്ങി. അമ്മയോട് വരാന്‍ പറഞ്ഞ് കരച്ചിലായി. 

നിസഹായതയോടെ കരഞ്ഞുനില്‍ക്കാനേ സുഗന്ധയ്ക്കായുള്ളൂ. കൂടെ പുറത്തേക്കിറങ്ങിവന്ന സഹപ്രവര്‍ത്തകരും സുഗന്ധയ്‌ക്കൊപ്പം കണ്ണ് തുടച്ചു. ഹൃദയം തൊടുന്ന ഈ കൂടിക്കാഴ്ചയുടെ വീഡിയോ ആണിപ്പോള്‍ കര്‍ണാടകത്തില്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. 

സുഗന്ധയുടെ മാത്രം കഥയല്ല ഇത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള ജീവനക്കാരുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. ദിവസങ്ങളോളം പ്രിയപ്പെട്ടവരേയും വീട്ടുകാരേയും വിട്ടുനില്‍ക്കണം, സമയം നോക്കാതെ ജോലി ചെയ്യണം, നേരാംവണ്ണം ഭക്ഷണമോ ഉറക്കമോ പോലും ഇല്ല, രോഗം പിടിപെടുമോയെന്ന ആധി വേറെയും.

വീഡിയോ കാണാം...

 

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ