കയ്യില്‍ സ്രാവ് കടിച്ചുപിടിച്ചു; ചോരയൊഴുകുമ്പോഴും ശാന്തനായി ഒരാള്‍- വീഡിയോ

By Web TeamFirst Published Jul 22, 2022, 11:14 PM IST
Highlights

മീൻ പിടിക്കുന്നതിനിടെ തങ്ങളുടെ കയ്യിലകപ്പെട്ട സ്രാവിനെ തിരികെ കടലിലേക്ക് തന്നെ വിടുകയായിരുന്നു ബോട്ടിലെ യാത്രക്കാര്‍. ഇതിനിടെയാണ് അക്രമാസക്തമായ സ്രാവ് കടലിലേക്ക് ഇതിനെ തിരിച്ചുവിടുകയായിരുന്ന ആളുടെ കൈപ്പത്തിയില്‍ കടിച്ചത്. 

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ടുള്ള വീഡിയോകളാണെങ്കില്‍ ( Animal Videos ) അവയ്ക്ക് കാഴ്ചക്കാരേറെയാണ്. നമ്മളില്‍ ഒരേസമയം കൊതുകവും അതിശയവും നിറയ്ക്കുന്നതാണ് എന്നതിനാലാണ് ഇത്തരം വീഡിയോകള്‍ക്ക് ( Animal Videos )  കാഴ്ചക്കാരേറുന്നത്. 

അത്തരമൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കടലില്‍ ബോട്ടില്‍ യാത്ര ചെയ്യവേ ഒരു മനുഷ്യന്‍റെ കൈപ്പത്തിയില്‍ സ്രാവ് കടിച്ചുപിടിക്കുന്നതാണ് ( Shark Biting ) വീഡിയോയിലുള്ളത്. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. 

മീൻ പിടിക്കുന്നതിനിടെ തങ്ങളുടെ കയ്യിലകപ്പെട്ട സ്രാവിനെ തിരികെ കടലിലേക്ക് തന്നെ വിടുകയായിരുന്നു ബോട്ടിലെ യാത്രക്കാര്‍. ഇതിനിടെയാണ് അക്രമാസക്തമായ സ്രാവ് കടലിലേക്ക് ഇതിനെ തിരിച്ചുവിടുകയായിരുന്ന ആളുടെ കൈപ്പത്തിയില്‍ ( Shark Biting ) കടിച്ചത്. അപ്രതീക്ഷിതമായ ആക്രമണമായിരുന്നു അതെന്ന് വീഡിയോ കാണുമ്പോള്‍ തന്നെ മനസിലാകും. കാരണം ബോട്ടിലെ കുട്ടികള്‍ അടക്കമുള്ള യാത്രക്കാരെല്ലാം തന്നെ ഏറെ സന്തോഷത്തോടെയാണ് ആദ്യം കണ്ടിരുന്നത്. 

എന്നാല്‍ സ്രാവ് ആക്രമണം നടത്തിയതോടെ ഇവരെല്ലാം പരിഭ്രാന്തരാവുകയാണ്. ആദ്യമൊന്നും കയ്യില്‍ നിന്ന് കടി വിടാൻ സ്രാവ് തയ്യാറായില്ല. വളരെ പണിപ്പെട്ടാണ് കടിയേറ്റയാള്‍ സ്രാവിന്‍റെ വായില്‍ നിന്നും കൈപ്പത്തി വലിച്ചെടുക്കുന്നത്. അപ്പോഴേക്ക് സ്രാവിന്‍റെ വായിലും ദേഹത്തുമായി രക്തമൊഴുകുന്നത് കാണാം. എന്നാല്‍ കടിയേറ്റയാള്‍ വളരെ ശാന്തമായാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്തത്. വീഡിയോ കണ്ടവരെല്ലാം ഇദ്ദേഹത്തിന്‍റെ സംയമനത്തോടെയുള്ള പ്രതികരണത്തിനാണ് കയ്യടിക്കുന്നത്. 

വീഡിയോ...

 

നഴ്സ് ഷാര്‍ക്ക് എന്നറിയപ്പെടുന്ന ഇനം സ്രാവാണിത്. പൊതുവില്‍ ചെറിയ ആകാരം വരുന്ന ഇവ വംശനാശഭീഷണി നേരിടുന്ന ഇനമാണ്. സാധആരണഗതിയില്‍ കടലിന്നടിയില്‍ പോകുന്ന ഡൈവേഴ്സിനെ വരെ വെറുതെ വിടുന്നവയാണ് ഇവ. എങ്കിലും മനുഷ്യരെ ആക്രമിക്കുന്ന കാര്യത്തില്‍ തീരെ പിറകിലുമല്ല. കടുപ്പമുള്ള കീഴ്ത്താടിയും വായിലെ നൂറുകണക്കിന് പല്ലുകളും ഇവയെ ഭയപ്പെടേണ്ട വിഭാഗക്കാരാക്കുന്നു. നല്ലതുപോലെ കടിയേറ്റാല്‍ കടിയേറ്റ ഭാഗം അറ്റുപോകാനുള്ള സാധ്യതകളും ഏറെയാണ്. നാഷണല്‍ ജ്യോഗ്രഫിക്കിന്‍റെ പട്ടക പ്രകാരം മനുഷ്യരെ ആക്രമിക്കുന്ന സ്രാവുകളില്‍ നാലാം സ്ഥാനമാണ് ഇവയ്ക്കുള്ളത്. 

Also Read:- വീഡിയോയ്ക്കായി അതിസാഹസികത; കുഞ്ഞിന്‍റെ ജീവൻ വച്ച് കളിച്ചതിന് മാതാപിതാക്കള്‍ക്ക് വിമര്‍ശനം

click me!