പൊള്ളുന്ന വെയിലില്‍ ബുള്‍സൈ തയ്യാറാക്കുന്ന യുവതി!; വീഡിയോ

Web Desk   | others
Published : Jun 30, 2021, 06:09 PM IST
പൊള്ളുന്ന വെയിലില്‍ ബുള്‍സൈ തയ്യാറാക്കുന്ന യുവതി!; വീഡിയോ

Synopsis

ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. എന്നാല്‍ സംഭവം വിശ്വസനീയമല്ലെന്ന തരത്തില്‍ ധാരാളം പേര്‍ അഭിപ്രായങ്ങള്‍ ങ്കുവച്ചതോടെ യഥാര്‍ത്ഥത്തില്‍ നടന്നത് എന്തെന്നും യുവതി വിശദീകരിച്ചിട്ടുണ്ട്

കത്തുന്ന വേനലാണെങ്കില്‍ പുറത്തിറങ്ങുമ്പോള്‍ നമ്മള്‍ വെറുതെ പറയാറില്ലേ? ഇപ്പോള്‍ മുതുകിലൊരു മുട്ട പൊട്ടിച്ചൊഴിച്ചാല്‍ ബുള്‍സൈ കിട്ടുമെന്നെല്ലാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ പൊള്ളുന്ന വെയിലില്‍ മുട്ട പാകം ചെയ്‌തെടുക്കാന്‍ സാധിക്കുമോ? 

അങ്ങനെയും പരീക്ഷണം ആവാമെന്ന് തെളിയിക്കുന്നൊരു വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെല്ലാം പ്രചരിക്കുന്നുണ്ട്. ഖത്തറിലാണ് സംഭവം നടക്കുന്നത്. അസഹനീയമായ ചൂടാണ് പുറത്തെങ്ങും. 

ഇതിനിടെ പുറത്ത് പോകാതെ തന്നെ ഫ്‌ളാറ്റിന്റെ ജനല്‍ തിട്ടയില്‍ പാന്‍ വച്ച് എണ്ണയൊഴിച്ച് ബുള്‍സൈ തയ്യാറാക്കുകയാണ് യുവതി. വീഡിയോയില്‍ ഇത് വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് ഇവര്‍ ആദ്യമായി വീഡിയോ പങ്കുവച്ചത്. 

പിന്നീട് ഈ വീഡിയോ വൈറലാവുകയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. എന്നാല്‍ സംഭവം വിശ്വസനീയമല്ലെന്ന തരത്തില്‍ ധാരാളം പേര്‍ അഭിപ്രായങ്ങള്‍ ങ്കുവച്ചതോടെ യഥാര്‍ത്ഥത്തില്‍ നടന്നത് എന്തെന്നും യുവതി വിശദീകരിച്ചിട്ടുണ്ട്. 

നമ്മള്‍ സാധാരണഗതിയില്‍ ഇന്റര്‍നെറ്റിലൂടെ കാണുന്ന തരം 'ഫണ്‍' വീഡിയോ ആണ് താനിത് കൊണ്ട് ഉദ്ദേശിച്ചതെന്നും, പാന്‍ നേരത്തെ തന്നെ ഗ്യാസടുപ്പില്‍ വച്ച് ചൂടാക്കിയ ശേഷമാണ് ജനാലയുടെ പുറത്ത് വച്ച് എണ്ണയൊഴിച്ച് മുട്ട പാകം ചെയ്ത് എടുത്തതെന്നും ഇവര്‍ തുറന്ന് സമ്മതിച്ചു. എങ്കിലും ക്രിയാത്മകമായിരുന്നു ഇവരുടെ വീഡിയോ എന്നും അതിനാല്‍ തന്നെ അതിന്റെ ആധികാരികത പരിശോധിക്കേണ്ടതില്ല എന്നും ചിലര്‍ വാദിക്കുന്നുണ്ട്. 

എന്തായാലും വീഡിയോ വളരെ രസകരമായി മുന്നേറുക തന്നെയാണ്. യുവതിയുടെ വിശദീകരണത്തെ കുറിച്ച് അറിയാത്തവര്‍ ഇപ്പോഴും നിരവധിയാണ്. അവരെല്ലാം തന്നെ ഇങ്ങനെ സംഭവിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയില്‍ തന്നെയാണ് ഇപ്പോഴും. 

വീഡിയോ കാണാം....

 

 

Also Read:- ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ മുട്ട ദോശ; ഈസിയായി തയ്യാറാക്കാം

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ