നിരാശനായ വളര്‍ത്തുപട്ടിയെ സന്തോഷിപ്പിക്കാന്‍ ഉടമസ്ഥര്‍ ചെയ്തത്; രസകരമായ വീഡിയോ...

Web Desk   | others
Published : Sep 29, 2020, 06:38 PM IST
നിരാശനായ വളര്‍ത്തുപട്ടിയെ സന്തോഷിപ്പിക്കാന്‍ ഉടമസ്ഥര്‍ ചെയ്തത്; രസകരമായ വീഡിയോ...

Synopsis

നമുക്കെല്ലാം തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്വന്തമായി അക്കൗണ്ടുകളുണ്ട്. അപ്പോള്‍ വീട്ടിലെ വളര്‍ത്തുപട്ടിക്കും ഇരിക്കട്ടെ ഒരക്കൗണ്ട് എന്ന് ചിന്തിച്ചാലോ! അതെ, അവിടം വരെ ചിന്തിക്കുന്നവര്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ടെന്നതാണ് സത്യം. ഇന്‍സ്റ്റഗ്രാമില്‍ താരമായ പല വളര്‍ത്തുമൃഗങ്ങളുടേയും പശ്ചാത്തലം ഇതുതന്നെ  

വളര്‍ത്തുമൃഗങ്ങളെ വീട്ടിലെ അംഗങ്ങളെ പോലെ കാണുന്നവരാണ് മിക്കവരും. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്‌നങ്ങളുമെല്ലാം തങ്ങളുടേത് കൂടിയാണെന്ന് വിശ്വസിക്കുന്നവര്‍. അതുകൊണ്ട് തന്നെ വളര്‍ത്തുമൃഗങ്ങളുടെ ഏത് ആവശ്യവും തിരിച്ചറിഞ്ഞ് അത് സാധിച്ചുകൊടുക്കാനും ഇത്തരക്കാര്‍ ഏറെ താല്‍പര്യപ്പെടും. 

എന്ന് മാത്രമല്ല, തങ്ങളെപ്പോലെ തന്നെ അവരെയും കാണുന്നതിനാല്‍ തങ്ങളനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം തന്നെ അവര്‍ക്കുകൂടി ലഭ്യമാക്കാനും ശ്രമിക്കും. നമുക്കെല്ലാം തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്വന്തമായി അക്കൗണ്ടുകളുണ്ട്. അപ്പോള്‍ വീട്ടിലെ വളര്‍ത്തുപട്ടിക്കും ഇരിക്കട്ടെ ഒരക്കൗണ്ട് എന്ന് ചിന്തിച്ചാലോ! 

അതെ, അവിടം വരെ ചിന്തിക്കുന്നവര്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ടെന്നതാണ് സത്യം. ഇന്‍സ്റ്റഗ്രാമില്‍ താരമായ പല വളര്‍ത്തുമൃഗങ്ങളുടേയും പശ്ചാത്തലം ഇതുതന്നെ. ഇക്കൂട്ടത്തില്‍ ലോസ് ആഞ്ചല്‍സില്‍ നിന്നുള്ള 'ബൂമര്‍' എന്ന വളര്‍ത്തുപട്ടിയുടെ ഇന്‍സ്റ്റ പേജില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പൊരു വീഡിയോ പ്രത്യക്ഷപ്പെട്ടു. 

വേനലിന്റെ ചൂടേറ്റ് വീട്ടില്‍ നിരാശനായി കിടക്കുന്ന ബൂമറാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ബൂമറിന്റെ നിരാശ മാറ്റാന്‍ വീട്ടുകാര്‍ അവന് വേണ്ടി ചിലത് ചെയ്യാന്‍ തീരുമാനിക്കുന്നു. എവിടെയോ പോകാനായി ബൂമറിനെ തയ്യാറാക്കുന്നതാണ് ശേഷം വീഡിയോയില്‍. അപ്പോഴേക്കും ബൂമര്‍ അല്‍പം സന്തോഷവാനായിത്തുടങ്ങിയിരുന്നു. 

തുടര്‍ന്ന് കാറില്‍ യാത്ര ചെയ്ത്, ഒരു ഐസ്‌ക്രീം പാര്‍ലറിലെത്തുന്നു. അവിടെച്ചെന്ന് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്ത് ക്ഷമയോടെ കാത്തിരിക്കുന്നു. ഐസ്‌ക്രീ വരുമ്പോള്‍ കൊതിയോടെ അത് കഴിക്കുന്നു. പിന്നീട് നേരെ ഒരു തടാകത്തിന്റെ തീരത്തേക്ക്. അവിടെ ബോട്ടുകളും അരയന്നങ്ങളേയുമെല്ലാം കണ്ട് 'ഹാപ്പി'യായി തുള്ളിക്കളിച്ച് നടക്കുന്ന ബൂമര്‍. 

 

 

ഇത്രയുമെല്ലാം ആയതോടെ ബൂമറിന്റെ വിരസമായ പകലിന് പരിഹാരമായി. ബൂമറിന്റേതായി ഇത്തരത്തിലുള്ള ധാരാളം രസകരമായ വീഡിയോകള്‍ ഇന്‍സ്റ്റ പേജിലുണ്ട്. വീട്ടിലെ വളര്‍ത്തുപട്ടികളെ എങ്ങനെയെല്ലാം 'കെയര്‍' ചെയ്യാമെന്നും അവരെ എത്തരത്തിലെല്ലാം വീട്ടുകാരുമായി ഇണക്കാമെന്നുമെല്ലാമുള്ളതിന് നല്ലൊരു മാതൃകയാണ് ബൂമറിന്റെ ഇന്‍സ്റ്റ വീഡിയോകള്‍. ഇതോടൊപ്പം തന്നെ, മനസിന് ഏറെ സന്തോഷം പകരാന്‍ കൂടി ഇത്തരം വീഡിയോകള്‍ക്ക് സാധിക്കുമെന്നതും സത്യമാണ്.

Also Read:- ആദ്യമായി ഐസ്‌ക്രീം നുണയുന്ന പൂച്ച; വീഡിയോയുടെ പേരില്‍ തമ്മിലടി...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ