'പാവങ്ങള്‍ക്കും ജീവിക്കേണ്ടേ?'; വൈറലായി 'പിങ്ക് ഓട്ടോറിക്ഷ'...

Published : Mar 29, 2023, 08:55 PM IST
'പാവങ്ങള്‍ക്കും ജീവിക്കേണ്ടേ?'; വൈറലായി 'പിങ്ക് ഓട്ടോറിക്ഷ'...

Synopsis

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു ഓട്ടോറിക്ഷയുടെ വീഡിയോ. കാഴ്ചയില്‍ തന്നെ ഇത് ഏറെ വ്യത്യസ്തമാണെന്ന് ഏവര്‍ക്കും മനസിലാകും. കാരണം പിങ്ക് നിറമാണ് ഈ ഓട്ടോയ്ക്ക് ആകെ. ബോഡി മാത്രമല്ല- അകത്ത് സീറ്റുകളും പിങ്കും ക്രീമും ചേര്‍ന്ന കോംബോയിലാണ്. ആകെ പിങ്ക് മയം എന്ന് തന്നെ പറയാം.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതിലും കാഴ്ചക്കാരെ കിട്ടുന്നതിനായി മാത്രം തട്ടിക്കൂട്ടുന്ന ഉള്ളടക്കങ്ങളായിരിക്കും. എന്നാല്‍ മറ്റ് ചില വീഡിയോകളാകട്ടെ നമ്മളിലേക്ക് പുതിയ അറിവുകളും അനുഭവങ്ങളുമെല്ലാം എത്തിക്കുന്നതാണ്.

പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍ നമുക്ക് മുമ്പില്‍ ചിന്തകളുടെയും തിരിച്ചറിവുകളുടെയും വലിയൊരു ലോകം തന്നെ തുറന്ന് തരാറുണ്ട്. മനുഷ്യര്‍ക്ക് എത്രമാത്രം സാധ്യതകളുണ്ട് എന്ന പ്രതീക്ഷയും ഇത്തരം വീഡിയോകള്‍ കൈമാറാറുണ്ട്.

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു ഓട്ടോറിക്ഷയുടെ വീഡിയോ. കാഴ്ചയില്‍ തന്നെ ഇത് ഏറെ വ്യത്യസ്തമാണെന്ന് ഏവര്‍ക്കും മനസിലാകും. കാരണം പിങ്ക് നിറമാണ് ഈ ഓട്ടോയ്ക്ക് ആകെ. ബോഡി മാത്രമല്ല- അകത്ത് സീറ്റുകളും പിങ്കും ക്രീമും ചേര്‍ന്ന കോംബോയിലാണ്. ആകെ പിങ്ക് മയം എന്ന് തന്നെ പറയാം.

നിറം മാത്രമല്ല, വേറെയും വലിയൊരു പ്രത്യേകതയുണ്ട് ഈ ഓട്ടോറിക്ഷയ്ക്ക്. വില കൂടിയ പല കാറുകളിലും ഒരു സവിശേഷതയുണ്ടാകും. ഇതിന്‍റെ മുകള്‍ഭാഗം തുറക്കാം എന്ന സവിശേഷത. ഇതേ ഫീച്ചര്‍ ഈ ഓട്ടോയിലും സജ്ജീകരിച്ചിരിക്കുകയാണ്. ഒരു ബട്ടണമര്‍ത്തുമ്പോള്‍ ഓട്ടോയുടെ മുകള്‍ഭാഗം തുറന്നുവരുന്നത് വീഡിയോയില്‍ കാണാം. 

'ഓട്ടോറിക്ഷ കേരള' എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. എങ്ങനെയാണ് ഒരു ഓട്ടോയെ ഇങ്ങനെ മാറ്റിയെടുത്തത് എന്നാണ് ഏവര്‍ക്കുമറിയേണ്ടത്. വീഡിയോയില്‍ കാണുന്ന യുവാവ് തന്നെയാണോ ഇതെല്ലാം ചെയ്തത് എന്ന് ഏവരും ചോദിക്കുന്നുണ്ട്, അങ്ങനെയങ്കില്‍ അയാള്‍ക്ക് അഭിനന്ദനം അറിയിക്കുകയാണിവര്‍. 

പത്ത് ലക്ഷത്തിലധികം പേര്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ കണ്ടിട്ടുണ്ട്. പാവങ്ങള്‍ക്കും ജീവിക്കേണ്ടേ എന്നും, ഇത് പാവങ്ങളുടെ റോള്‍സ് റോയ്‍സ് ആണെന്നുമെല്ലാം വീഡിയോ കണ്ടവര്‍ രസരകമായി കമന്‍റ് ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'ലോകത്തിലെ ഏറ്റവും വലിയ പാമ്പ് അനാക്കോണ്ടയല്ല, ഇവനാണ് ആ ഭീകരൻ'; വീഡിയോ...

 

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ