കിണറിനുള്ളില്‍ അബദ്ധത്തില്‍ അകപ്പെട്ട് പോയ കുട്ടിക്കുരങ്ങനെ രക്ഷിക്കുന്ന അമ്മക്കുരങ്ങ്; വെെറലായി വീഡിയോ

Web Desk   | Asianet News
Published : Jul 28, 2020, 04:15 PM ISTUpdated : Jul 28, 2020, 04:30 PM IST
കിണറിനുള്ളില്‍ അബദ്ധത്തില്‍ അകപ്പെട്ട് പോയ കുട്ടിക്കുരങ്ങനെ രക്ഷിക്കുന്ന അമ്മക്കുരങ്ങ്; വെെറലായി വീഡിയോ

Synopsis

വെള്ളത്തില്‍ നിന്ന് കരയിലേക്ക് കയറാനാകാതെ ഉച്ചത്തില്‍ കരയുന്ന കുട്ടിക്കുരങ്ങനെ അമ്മ രക്ഷിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. വളരെ സഹസികമായാണ് അമ്മക്കുരങ്ങ് കുട്ടിക്കുരങ്ങനെ രക്ഷിച്ചത്. 

കിണറിനുള്ളില്‍ അബദ്ധത്തില്‍ അകപ്പെട്ട് പോയ കുട്ടിക്കുരങ്ങനെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാവുന്നു. വെള്ളത്തില്‍ നിന്ന് കരയിലേക്ക് കയറാനാകാതെ ഉച്ചത്തില്‍ കരയുന്ന കുട്ടിക്കുരങ്ങനെ അമ്മ രക്ഷിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. 

കിണറിന്റെ പടികൾ പിൻ കാലുകൾ കൊണ്ട് ചവിട്ടി ഇറങ്ങി വളരെ സഹസികമായാണ് അമ്മക്കുരങ്ങ് കുട്ടിക്കുരങ്ങനെ രക്ഷിച്ചത്. ' അമ്മയുടെ സ്നേഹം അവരെ മികച്ച പോരാളികളാക്കും...' എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂർവ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. 

നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്. കരയില്‍ നിന്ന് വെള്ളത്തിലേക്ക് ആനക്കുട്ടിയെ മറ്റൊരു കുട്ടിയാന തള്ളിയിടുന്ന രസകരമായ വീഡിയോ അടുത്തിടെ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

മണ്‍സൂണ്‍ കാലത്തെ പ്രതിരോധശേഷി; ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...  

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ