
സംഗീതം ഇഷ്ടപ്പെടാത്ത കുഞ്ഞുങ്ങള്‍ വളരെ കുറവാണ്. പാട്ടോ, സംഗീതോപകരണങ്ങളുടെ ശബ്ദമോ ഒക്കെ അവരില്‍ പെട്ടെന്ന് സന്തോഷമുണ്ടാക്കാറുണ്ട്. ബഹളം വച്ചും താളം പിടിച്ചുമെല്ലാം അവര്‍ അവരുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.
അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. ജീവിതത്തിലാദ്യമായി വയലിന്റെ ശബ്ദം കേള്‍ക്കുന്ന 11 മാസം പ്രായമായ കുഞ്ഞിന്റെ പ്രതികരണമാണ് വീഡിയോയിലുള്ളത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് വയലിന്‍ വായിക്കുന്നത്.
വയലിന്‍ വായിച്ചുതുടങ്ങിയപ്പോള്‍ തന്നെ കുഞ്ഞ് വേഗത്തില്‍ നടന്ന് അമ്മയുടെ അടുത്തേക്കെത്തി. തുടര്‍ന്ന് ഇരുന്നും നിന്നുമെല്ലാം സംഗീതം ആസ്വദിച്ചു. പിന്നെ അടക്കാനാവാത്ത സന്തോഷത്തോടെ അമ്മയെ കെട്ടിപ്പിടിച്ചു. വയലിന്‍ വായന തീരും വരെ അമ്മയുടെ ചുറ്റുവട്ടത്ത് തന്നെ ചുറ്റിപ്പറ്റിക്കൂടുകയാണ് കുഞ്ഞ്.
വീഡിയോയില്‍ വയലിന്‍ വായിച്ച റെയ്ച്ചല്‍ ഓഡ്രേ തന്നെയാണ് സംഗതി ട്വിറ്ററിലൂടെ പങ്കുവച്ചത്. മുപ്പത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയതിട്ടുണ്ട്.
വീഡിയോ കാണാം...