Alaya F : ലെഹംഗയിൽ മനോഹരിയായി അലായ; ചിത്രങ്ങൾ കാണാം

Web Desk   | Asianet News
Published : Mar 30, 2022, 04:57 PM IST
Alaya F :  ലെഹംഗയിൽ മനോഹരിയായി അലായ; ചിത്രങ്ങൾ കാണാം

Synopsis

സെലബ്രിറ്റി ഫാഷന്‍ ഡിസൈനറായ അനിക ഡോങ്‌റെ ആണ് ഈ ലെഹംഗ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1.7 ലക്ഷം രൂപയാണ് ഈ ലെഹംഗയുടെ വില. ലളിതവും അതേസമയം, മനോഹരവുമാണ് ലെഹംഗയെന്ന് ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. 

വളരെ കുറച്ച് പേർക്ക് മാത്രം അറിയാവുന്ന ബോളിവുഡ് നടിയാണ് അലായ എഫ്. താൻ പിന്തുടരുന്ന ഹെൽത്ത് ടിപ്‌സുകൾ സോഷ്യൽ മീഡിയയിലൂടെ അവർ ആരാധകർക്കായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കൃത്രിമ സൗന്ദര്യവർധക വസ്തുക്കളും മറ്റും ഒഴിവാക്കി പ്രകൃതിദത്ത ഉത്പന്നങ്ങൾകൊണ്ട് തയ്യാർ ചെയ്ത് എടുക്കുന്ന ഫെയ്‌സ്പാക്കുകളും പാനീയങ്ങളുമാണ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. 

മഞ്ഞൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഫേസ് പാക്കിനെ കുറിച്ച് അടുത്തിടെ അലായ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ വെള്ളയും നീലയും നിറങ്ങളിലുള്ള ലെഹംഗ അണിഞ്ഞുനിൽക്കുന്ന അലായയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സെലബ്രിറ്റി ഫാഷൻ ഡിസൈനറായ അനിക ഡോങ്‌റെ ആണ് ഈ ലെഹംഗ ഡിസൈൻ ചെയ്തിരിക്കുന്നത്. 1.7 ലക്ഷം രൂപയാണ് ഈ ലെഹംഗയുടെ വില. ലളിതവും അതേസമയം, മനോഹരവുമാണ് ലെഹംഗയെന്ന് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. 

അലായയുടെ സ്റ്റൈലിസ്റ്റ് സനം രതാൻസിയാണ്‌ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വെള്ളനിറത്തിൽ പൂക്കളുടെ ഡിസൈനിൽ നീലനിറത്തിൽ എംബ്രോയ്ഡറി വർക്ക് ചെയ്തതാണ് ലെഹംഗ. 

എംബ്രോയ്ഡറി വർക്കിനൊപ്പം സീക്വൻസ് വർക്കുകൾ കൂടി ഇടകലർത്തിയാണ് ലെഹംഗ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതേ ഡിസൈനിൽ തീർത്ത സ്ലീവ് ലെസ് ബ്ലൗസ് ലെഹംഗയ്‌ക്കൊപ്പം അണിഞ്ഞിരിക്കുന്നത്. നെറ്റിൽ നീലനിറമുള്ള പൂക്കളുടെ ഡിസൈനിൽ എംബ്രോയിഡറി വർക്ക് ചെയ്തതാണ് ദുപ്പട്ട. ജിമിക്കി കമ്മലാണ് ലെഹംഗയ്ക്കൊപ്പം അണിഞ്ഞിരിക്കുന്നത്. 

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ