ജീവനുള്ള പാമ്പിനെ കൂളായി വിഴുങ്ങുന്ന താറാവ്; വീഡിയോ വൈറല്‍

Published : Dec 20, 2022, 02:26 PM IST
ജീവനുള്ള പാമ്പിനെ കൂളായി വിഴുങ്ങുന്ന താറാവ്; വീഡിയോ വൈറല്‍

Synopsis

ഒരു ചെറിയ താറാവ് തന്റെ വിശപ്പടക്കാനായി ഒരു തോടിന്‍റെ തീരത്ത് നിന്നും കീടകളെ തിരയുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.  പെട്ടെന്നാണ് താറാവിന്റെ മുന്നിൽ ഒരു അപകടകാരിയായ പാമ്പ് വരുന്നത്. 

മൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വളര്‍ത്തുനായയുടെയും പൂച്ചയുടെയുമൊക്കെ രസകരമായ വീഡിയോകള്‍ നാം ആസ്വദിക്കാറുമുണ്ട്. എന്നാല്‍ പാമ്പുകളുടെയും മറ്റും ദൃശ്യങ്ങള്‍ പലപ്പോഴും നമ്മളെ അസ്വസ്ഥതപ്പെടുത്തുകയാണ് ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും അപകടകാരികളായ ഇനങ്ങളിൽ ഒന്നാണ് പാമ്പുകൾ എന്ന കാര്യത്തിൽ ആര്‍ക്കും തര്‍ക്കമില്ല. എന്നാൽ ചില സമയത്ത് പാമ്പിനെ നമ്മൾ പ്രതീക്ഷിക്കാത്ത ചില ജീവികൾ ഇരയാക്കാറുണ്ട്. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു ചെറിയ താറാവ് തന്റെ വിശപ്പടക്കാനായി ഒരു തോടിന്‍റെ തീരത്ത് നിന്നും കീടകളെ തിരയുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.  പെട്ടെന്നാണ് താറാവിന്റെ മുന്നിൽ ഒരു അപകടകാരിയായ പാമ്പ് വരുന്നത്.  അതിനെ കണ്ടതും താറാവ് അതിന്റെ വാലിൽ കൊത്തിയങ്ങ് വിഴുങ്ങാൻ തുടങ്ങുകയായിരുന്നു.  

ജീവനുള്ള പാമ്പിനെ പതിയെ പതിയെ താറാവ് വിഴുങ്ങുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.  താറാവിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പാമ്പ് ശ്രമിക്കുന്നതും  വീഡിയോയിൽ കാണാം.  എന്നാല്‍ പാമ്പിനെ രക്ഷപ്പെടാന്‍ അനുവദിക്കാതെ അകത്താക്കുകയായിരുന്നു താറാവ്.  വൈറലാകുന്ന ഈ വീഡിയോ beautiful_new_pix എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്  പ്രചരിക്കുന്നത്. വീഡിയോക്ക് ഇതുവരെ 239 കെ വ്യൂസും ധാരാളം ലൈക്കുകളും കമന്‍റുകളും ലഭിച്ചിട്ടുണ്ട്. 

 


അതേസമയം, പൊലീസ് സ്റ്റേഷനില്‍ കയറിയ ഒരു അണലിയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മഹാരാഷ്ട്ര താനെ പൊലീസ് സ്റ്റേഷനിലാണ്  'പരാതിക്കാരനായി' അണലി എത്തിയത്. 4. 5 അടി നീളമുള്ള ഉഗ്രന്‍ അണലിയാണ് പൊലീസ് സ്റ്റേഷനില്‍ കയറിയത്. പാമ്പ് പിടിത്ത വിദഗ്ധരെ വിളിച്ചാണ് അണലിയെ പിടികൂടിയത്. ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് ഇവിടെ പാമ്പ് കയറുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പൊലീസ് സ്റ്റേഷന്‍റെ മുമ്പിലും പുറകിലുമൊക്ക കെട്ടിട പണി നടക്കുന്നുണ്ട്. അതുകൊണ്ടാകാം മാളത്തിനായി പാമ്പ്  സ്റ്റേഷനില്‍ കറങ്ങി നടക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

Also Read: ബാത്ത്‍റൂമിനുള്ളില്‍ വളര്‍ത്തുപൂച്ചയുമായി 'ഡോര്‍ ഹോക്കി' കളിക്കുന്ന യുവതി; വൈറലായി വീഡിയോ

PREV
click me!

Recommended Stories

​തിളങ്ങുന്ന ചർമ്മത്തിന് ഇനി വീട്ടിലുണ്ടാക്കാം ബോഡി ഓയിൽ; അറിയേണ്ടതെല്ലാം
വർക്കൗട്ട് കഴിഞ്ഞാൽ തീർന്നില്ല; ജെൻ സി പിന്തുടരേണ്ട ഈ 'പോസ്റ്റ്-വർക്കൗട്ട്' ശീലങ്ങൾ അറിയാമോ?