മഴവിൽ അഴകുള്ള കൂറ്റൻ പാമ്പിനെ കഴുത്തില്‍ ചുറ്റി യുവതി; വീഡിയോ കാണാം

Web Desk   | Asianet News
Published : Jun 28, 2021, 02:41 PM ISTUpdated : Jun 28, 2021, 03:24 PM IST
മഴവിൽ അഴകുള്ള കൂറ്റൻ പാമ്പിനെ കഴുത്തില്‍ ചുറ്റി യുവതി; വീഡിയോ കാണാം

Synopsis

'മൈ ലവ്' എന്നാണ് പാമ്പിന് പേരിട്ടിരിയ്ക്കുന്നത്. ദ റെപ്‌റ്റൈല്‍ സൂ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പാമ്പിന്റെ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. 

ഒരു വ്യത്യസ്ത പാമ്പിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. കാണാൻ നല്ല ഭം​ഗിയുള്ള പാമ്പാണ് ഇത്. ഈ പാമ്പിനെ പെട്ടെന്ന് കണ്ടാൽ നീല നിറമാണെന്നേ തോന്നൂ. എന്നാൽ അങ്ങനയല്ല ആദ്യം കാണുമ്പോൾ പാമ്പിന് നീല നിറമാണ് തോന്നുന്നതെങ്കിലും പല നിറങ്ങളും കൂടിച്ചേര്‍ന്നതാണെന്ന് മനസിലാക്കാന്‍ സാധിക്കും.

പാമ്പ് അനങ്ങുമ്പോഴാണ് നിറങ്ങളുടെ മാറ്റം കാണാനാകുന്നത്. 'മൈ ലവ്' എന്നാണ് പാമ്പിന് പേരിട്ടിരിയ്ക്കുന്നത്. 'ദ റെപ്‌റ്റൈല്‍ സൂ' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പാമ്പിന്റെ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഈ പാമ്പിന് 'മൈ ലവ്'എന്ന പേരിട്ടതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും, മൃഗശാലയിലെ ഏറ്റവും മനോഹരമായ പാമ്പുകളിലൊന്നാണിതെന്നും പോസ്റ്റില്‍ കുറിക്കുന്നു.  

അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കുകിഴക്കന്‍ മേഖലയില്‍ ഫാരന്‍സിയ എറിട്രോഗ്രാമ എന്നറിയപ്പെടുന്ന റെയിന്‍ബോ പാമ്പുകള്‍ സാധാരണയായി കാണപ്പെടാറുണ്ട്. 36 മുതല്‍ 48 ഇഞ്ച് വരെ നീളം വയ്ക്കുന്നവയാണ് ഇവ.  ചിലതിന് 66 ഇഞ്ച് വരെ നീളം വയ്ക്കാറുണ്ട്.  പാമ്പിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിയ്ക്കുന്നത്. 'എന്നെങ്കിലുമൊരിക്കൽ നിന്നെ കാണാൻ വരു’മെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു.

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ