കേരളത്തിന്‍റെ കുളിരില്‍ സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍

Published : Jan 31, 2021, 05:00 PM ISTUpdated : Jan 31, 2021, 05:03 PM IST
കേരളത്തിന്‍റെ കുളിരില്‍ സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുണ്ട് സണ്ണി ലിയോണിന്. ഇപ്പോള്‍ കേരളത്തിലെത്തിയ താരത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

പോണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് എത്തിയ താരമാണ് സണ്ണി ലിയോണ്‍.  കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുണ്ട് സണ്ണി ലിയോണിന്. കേരളത്തിലെത്തിയ താരത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

തിരുവനന്തപുരത്തെ പൂവാർ ദ്വീപിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങള്‍ സണ്ണി തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പീച്ച് നിറത്തിലുള്ള ബിക്കിനിയാണ് താരത്തിന്‍റെ വേഷം. 'സ്നേഹത്തോടെ കേരളത്തില്‍ നിന്ന്'- എന്നാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

 

കഴിഞ്ഞ ആഴ്ചയാണ് താരം കേരളത്തില്‍ എത്തിയത്. ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരും സണ്ണിയോടൊപ്പം ഉണ്ട്. പൂവാറിലെ റിസോര്‍ട്ടില്‍ നിന്ന് ക്രിക്കറ്റ് കളിക്കുന്ന താരത്തിന്‍റെ വീഡിയോയും സൈബര്‍ ലോകത്ത് വൈറലായിരുന്നു.
 

 

Also Read: സണ്ണി ലിയോൺ കേരളത്തിൽ, എത്തിയത് കുടുംബത്തോടൊപ്പം

PREV
click me!

Recommended Stories

മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ
ജീവിതം കളറാക്കാം; ജെൻസി പുത്തൻ 'പിന്ററെസ്റ്റ് സെൽഫ് കെയർ' ട്രെൻഡുകൾ അറിയാം