മനോഹരം അല്ല, ഇത് അമ്പരപ്പിക്കുന്നത്; ഈ വിവാഹ ചിത്രങ്ങള്‍ വൈറലായതിനൊരു കാരണമുണ്ട് !

Web Desk   | others
Published : Jan 16, 2020, 02:26 PM ISTUpdated : Jan 16, 2020, 02:30 PM IST
മനോഹരം അല്ല, ഇത് അമ്പരപ്പിക്കുന്നത്; ഈ വിവാഹ ചിത്രങ്ങള്‍ വൈറലായതിനൊരു കാരണമുണ്ട് !

Synopsis

ഇവിടെ ഒരു നവദമ്പതികള്‍ക്ക് അവരുടെ വിവാഹ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത് ഭയാനകമായ, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ്.

പുതിയ ജീവിതം തുടങ്ങുന്ന രണ്ട് വ്യക്തികള്‍ക്ക് അവരുടെ ആ മനോഹരമായ ദിവസത്തിലെ ഏറ്റവും മനോഹരമായ , എന്നും ഓര്‍ത്തുവെയ്ക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളെ പകര്‍ത്തുക എന്നതാണ്  വിവാഹ ചിത്രങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇവിടെ ഒരു നവദമ്പതികള്‍ക്ക് അവരുടെ വിവാഹ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത് ഭയാനകമായ, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ്.

ചിന്നോ , ക്യാറ്റ് എന്നിവരുടെ വിവാഹ വേദി ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയിലെ താല്‍ അഗ്നിപര്‍വതത്തിന് അടുത്തായിരുന്നു. വിവാഹ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ നവദമ്പതികളുടെ പിന്നില്‍ താല്‍ അഗ്നിപര്‍വതില്‍ നിന്നുളള പുകയും ചാരവും വരുന്നുണ്ടായിരുന്നു. അവ ദൃശ്യങ്ങളില്‍ വ്യക്തവുമാണ്.

 

 

താൽ അഗ്നിപർവതം പൊട്ടുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നത് അറിയാമായിരുന്നുവെങ്കിലും നേരത്തെ തീരുമാനിച്ച വിവാഹ സ്ഥലം മാറ്റാന്‍ അവര്‍ തയ്യാറാല്ലായിരുന്നു. 

 

 

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം. റാന്‍ഡോള്‍ഫ് ഈവന്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.  ചിത്രങ്ങള്‍ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

 

 

PREV
click me!

Recommended Stories

'പക്കാ പെർഫക്റ്റ്' ആകേണ്ട... 'ഫിൽട്ടർ' വേണ്ട; എന്താണ് ഈ 'ഫിൻസ്റ്റാഗ്രാം'?
10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്