
ധാരാളം ഗുണങ്ങളുള്ള ഒന്നാണ് തുളസി. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ അണുബാധുകളെ നേരിടാനും വിവിധ മുടി, ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനും തുളസി സിദ്ധൗഷധമാണ്. ആയുർവേദം, പ്രകൃതി ചികിത്സ എന്നിവയ്ക്ക് തുളസി പ്രധാനമാണ്.
വിവിധ അസുഖങ്ങൾക്കായി ഉപയോഗിക്കുന്ന ഒട്ടേറെ എണ്ണകളിൽ തുളസിയിലയുടെ സാന്നിധ്യം അനിവാര്യമാണ്. തുളസിയിലയിൽ കാണുന്ന എണ്ണയുടെ അംശം നമ്മുടെ ശ്വസന വ്യവസ്ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവയാണ്. പ്രമേഹത്തെ ലഘൂകരിക്കുന്നതിനും, ഉയർന്ന രക്തസമ്മർദ്ദം കുറക്കാനും ഇത് സഹായിക്കും.
ശരീരത്തിലെ ഫാറ്റ് കുറയ്ക്കാന്‍ തുളസി ഇലയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
തുളസിയിൽ കാണുന്ന ലിനോലേക് ആസിഡ് ചർമത്തിന് ഗുണകരമാണ്. തുളസിക്ക് അലർജിക്കും അണുബാധക്കും എതിരെ പ്രവർത്തിക്കാൻ കഴിയുന്നു. തുളസി പേസ്റ്റ്, പൊടി എന്നിവയും ഒട്ടേറെ സൗന്ദര്യവർധക വസ്തുക്കളും ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്നു. വേപ്പ്, മഞ്ഞൾ, തുളസി എന്നിവ ചേർത്ത് മുഖക്കുരു സാധ്യതയെ പ്രതിരോധിക്കാം.