ജങ്ക് ഫുഡ് അമിതമായി കഴിച്ചു, ശരീരഭാരം കൂടിയപ്പോൾ എപ്പോഴും നടുവേദനയും മുട്ടുവേദനയും, തടി കുറച്ചത് ഈ ഡയറ്റ് ചെയ്ത്...

By Web TeamFirst Published Apr 21, 2019, 5:56 PM IST
Highlights

24കാരിയായ അങ്കിത ഗുഞ്ചിറ്റ് ഏഴ് മാസം കൊണ്ടാണ് 37 കിലോ കുറച്ചത്. 96 കിലോയായിരുന്നു അന്ന് അങ്കിതയുടെ ഭാരം. തടി കൂടിയപ്പോൾ പലരും കളിയാക്കി. ആത്മവിശ്വാസം പോലും കുറഞ്ഞു. തടി കുറച്ചില്ലെങ്കിൽ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു.അങ്ങനെയാണ് തടി കുറയ്ക്കാൻ തീരുമാനിച്ചതെന്ന് അങ്കിത പറയുന്നു.

ശരീരഭാരം കൂടിയാൽ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം ഇങ്ങനെ  നിരവധി അസുഖങ്ങൾ പിടിപെടാം. അമിതവണ്ണം മിക്കവരിലും ആത്മവിശ്വാസം പോലും കുറയ്ക്കാറുണ്ട്. ശരീരഭാരം കൂടിയാൽ ജോലി ചെയ്യാനുള്ള താൽപര്യക്കുറവ്, എപ്പോഴും ക്ഷീണം അനുഭവപ്പെടുക, നടക്കാനും ഇരിക്കാനും പ്രയാസം ഇങ്ങനെ നിരവധി പ്രയാസങ്ങൾ ഉണ്ടാകാം.

 24കാരിയായ അങ്കിത ഗുഞ്ചിറ്റ് ഏഴ് മാസം കൊണ്ടാണ് 37 കിലോ കുറച്ചത്. 96 കിലോയായിരുന്നു അന്ന് അങ്കിതയുടെ ഭാരം. എങ്ങനെയാണ് ഇവർ ഇത്രയും കിലോ കുറച്ചതെന്ന് അറിയേണ്ടേ. ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്താണ് അങ്കിത ശരീരഭാരം കുറച്ചത്. തടി കൂടിയപ്പോൾ പലരും കളിയാക്കി. ആത്മവിശ്വാസം പോലും കുറഞ്ഞു. തടി കുറച്ചില്ലെങ്കിൽ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. 

അങ്ങനെയാണ് തടി കുറയ്ക്കാൻ തീരുമാനിച്ചതെന്ന് അങ്കിത പറയുന്നു. മുട്ടുവേദന, നടുവേദന എന്നിവ സ്ഥിരമായി വന്നിരുന്നു. നിരവധി മരുന്നുകൾ കഴിച്ചു. എന്നിട്ടും വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്ന് അങ്കിത പറയുന്നു.ശരീരഭാരം കുറയ്ക്കാൻ അങ്കിത ഫോളോ ചെയ്ത് വന്ന ഡയറ്റ് പ്ലാൻ നിങ്ങൾക്കും പരീക്ഷിക്കാം...

ബ്രേക്ക്ഫാസ്റ്റ്...

ഒരു ​ഗ്ലാസ് ​ഗ്രീൻ ടീ അല്ലെങ്കിൽ ഒരു ​ഗ്ലാസ് ബ്ലാക്ക് കോഫി, ആപ്പിൾ, ഓറഞ്ച് അങ്ങനെ ഏതെങ്കിലും ഒരു ഫ്രൂട്ട്, മുട്ടയുടെ വെള്ള മാത്രം കൊണ്ടുള്ള ഓംബ്ലെറ്റ്, ഒരു ബൗൾ വേവിച്ച പച്ചക്കറികൾ.

ഉച്ചയ്ക്ക്...

ഒരു ബൗൾ വെജിറ്റബിൾ സൂപ്പ്, ചപ്പാത്തി 2 എണ്ണം, ശേഷം ഒരു ബൗൾ ഫ്രൂട്ട്സ്.

അത്താഴം...

ഒരു ബൗൾ ബ്രൗൺ റെെസും ഒരു കപ്പ് ഡാലും...

രാവിലെ എഴുന്നേറ്റ ഉടൻ വെറുവയറ്റിൽ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുമായിരുന്നു. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കിയിരുന്നു. വെള്ളം ധാരാളം കുടിക്കുമായിരുന്നു. ദിവസവും രാവിലെ 10 മിനിറ്റ് വാം അപ്പ്, 50 മിനിറ്റ് ഓട്ടം, 50 മിനിറ്റ് സ്ട്രച്ചിങ്, 30 മിനിറ്റ് വെയിറ്റ് ലിഫിറ്റിങ്ങ് എന്നിവയായിരുന്നു അങ്കിതയുടെ പ്രധാനപ്പെട്ട വ്യായാമങ്ങൾ. ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കി. ദിവസവും കുറഞ്ഞ് 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കുമായിരുന്നുവെന്ന് അങ്കിത പറയുന്നു. 


 

click me!