തടി കൂടിയപ്പോൾ പലരും കളിയാക്കി, ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത് ഈ 'ഡയറ്റ് പ്ലാൻ'...

By Web TeamFirst Published Aug 6, 2019, 11:28 AM IST
Highlights

ഡയറ്റ് ചെയ്ത് തുടങ്ങി അന്ന് മുതൽ പിസ, ബർ​ഗർ, സാൻവിച്ച്, ചായ, കാപ്പി, കൂൾ ഡ്രിങ്ക്സ് എന്നിവ പൂർണമായും ഒഴിവാക്കി. വിശപ്പ് വരുമ്പോൾ നാലോ അഞ്ചോ നട്സ് കഴിക്കുമായിരുന്നുവെന്ന് അപൂർവ്വ പറയുന്നു.

പ്രസവം കഴിഞ്ഞപ്പോൾ വളരെ പെട്ടെന്നാണ് ശരീരഭാരം കൂടിയത്. ഓരോ ദിവസം കഴിയുന്തോറും തടി കൂടുകയും  പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്തുവെന്ന് മുപ്പതുകാരിയായ അപൂർവ ഗുപ്ത പറയുന്നു. അമ്മയായ ശേഷം വളരെ പെട്ടെന്നാണ് 73 കിലോ ആയത്. കൊളസ്ട്രോൾ, ബിപി പോലുള്ള പ്രശ്നങ്ങളും വല്ലാതെ അലട്ടിയിരുന്നുവെന്നും അപൂർവ്വ പറയുന്നു. മൂന്ന് മാസം കൊണ്ടാണ് അപൂർവ്വ 19 കിലോ കുറച്ചത്. ശരീരഭാരം കൂടിയപ്പോൾ പലരും കളിയാക്കി.

ശ്വാസമുട്ടലായിരുന്നു ആ സമയങ്ങളിൽ പ്രധാനമായും അലട്ടിയിരുന്നതെന്നും അപൂർവ്വ പറഞ്ഞു. ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്ത് തന്നെ ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനിച്ചു. തടി കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കി. ഡയറ്റ് ചെയ്ത് തുടങ്ങി അന്ന് മുതൽ പിസ, ബർ​ഗർ, സാൻവിച്ച്, ചായ, കാപ്പി, കൂൾ ഡ്രിങ്ക്സ് എന്നിവ പൂർണമായും ഒഴിവാക്കി. ശരീരഭാരം കുറയ്ക്കാൻ അപൂർവ്വ ഫോളോ ചെയ്ത് വന്ന ഡയറ്റ് പ്ലാൻ താഴേ ചേർക്കുന്നു...

ബ്രേക്ക്ഫാസ്റ്റ്...

മുട്ടയുടെ വെള്ള - 3 എണ്ണം, ബ്രൗൺ ​ബ്രഡ് 3 എണ്ണം (പീനട്ട് ബട്ടർ വേണമെങ്കിൽ ചേർക്കാം), പാട മാറ്റിയ പാൽ- ഒരു ​ഗ്ലാസ്, ശതാവരി പൊടി 2 ടീസ്പൂൺ.

ഉച്ചയ്ക്ക്...

ഒരു ചപ്പാത്തിയും ഒരു ബൗൾ ഡാൽ, ചോറ് നാല് ടീസ്പൂൺ, വെള്ളരിക്ക സാലഡ് ഒരു ബൗൾ...

രാത്രി...

പാട മാറ്റിയ പാൽ - രണ്ട് ​ഗ്ലാസ്

വെെകുന്നേരം ചായ, കാപ്പി എന്നിവ ഒഴിവാക്കി. പകരം കുടിച്ചിരുന്നത് കരിക്കിൻ വെള്ളം. വിശപ്പ് വരുമ്പോൾ നാലോ അഞ്ചോ നട്സ് കഴിക്കുമായിരുന്നുവെന്ന് അപൂർവ്വ പറയുന്നു. ആഴ്ച്ചയിൽ അഞ്ച് ദിവസം മാത്രമാണ് വർക്കൗട്ട് ചെയ്തിരുന്നത്. രാവിലെ ഒരു മണിക്കൂർ നടത്തം, എയറോബിക്സ്, യോ​ഗ എന്നിവ ചെയ്തിരുന്ന‌ു. രാവിലെ എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുമായിരുന്നു. കുറഞ്ഞത് 14 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുമായിരുന്നുവെന്നും അപൂർവ്വ പറഞ്ഞു. 

 

click me!