Valentine's Day Gifts: ഇന്ന് പ്രണയ ദിനത്തിൽ പ്രണയിനിക്ക് നൽകാം ഈ സമ്മാനങ്ങൾ...

Published : Feb 14, 2022, 09:00 AM ISTUpdated : Feb 14, 2022, 10:20 AM IST
Valentine's Day Gifts: ഇന്ന് പ്രണയ ദിനത്തിൽ പ്രണയിനിക്ക് നൽകാം ഈ സമ്മാനങ്ങൾ...

Synopsis

മനസിലെ പ്രണയം ഇന്ന് കാമുകിയോട് തുറന്ന് പറയുമ്പോൾ അവർക്ക് ഇഷ്ടപ്പെടുന്ന സമ്മാനങ്ങൾ നൽകാം.  പ്രണയ ദിനത്തിൽ പ്രണയിനിക്ക് നൽകാവുന്ന ചില സമ്മാനങ്ങളെ പരിചയപ്പെടാം...

ഇന്ന് ഫെബ്രുവരി 14- വാലൻന്റൈൻസ് ഡേ (Valentine's Day ). ഇതുവരെ പ്രണയം പറയാത്തവർക്ക് അത് തുറന്നു പറയാനും, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങളും (gifts) സർപ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായി ഒരു ദിവസം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും പ്രണയം (love) അറിയിക്കുകയും ചെയ്യുന്നു.

മനസിലെ പ്രണയം ഇന്ന് കാമുകിയോട് തുറന്ന് പറയുമ്പോൾ അവർക്ക് ഇഷ്ടപ്പെടുന്ന സമ്മാനങ്ങൾ നൽകാം.  പ്രണയ ദിനത്തിൽ പ്രണയിനിക്ക് നൽകാവുന്ന ചില സമ്മാനങ്ങളെ പരിചയപ്പെടാം...

ഒന്ന്...

വാലന്റൈന്‍സ് ഡേ എന്ന് പറയുമ്പോൾ തന്നെ പലരുടെയും മനസ്സിലേയ്ക്ക് ആദ്യം ഓടി വരുന്നത് ചുവന്ന നിറത്തിലുള്ള റോസാപൂക്കളാകും. കാമുകനില്‍ നിന്ന് വാലന്റൈന്‍സ് ദിനത്തില്‍ റോസാപൂക്കള്‍ സമ്മാനമായി ലഭിക്കുന്നത് ഏതൊരു പെണ്‍കുട്ടിക്കും സന്തോഷമുള്ള കാര്യമാണ്. അതിനാല്‍ ഇന്ന് നിങ്ങളുടെ പ്രണയം പറയുമ്പോള്‍, ചുവപ്പ് നിറത്തിലുള്ള പൂവ് കൂടി അവള്‍ക്ക് സമ്മാനിക്കാം. 

രണ്ട്...

ചുവപ്പ് നിറങ്ങളിലുള്ള ആശംസാ കാര്‍ഡുകൾ വാലന്റൈന്‍സ് ദിനത്തിൽ കാമുകിക്ക് നൽകാവുന്ന മറ്റൊരു സമ്മാനമാണ്.  പ്രണയം നിറയ്ക്കുന്ന വരികളും കൂടി കാർഡിൽ ചേർക്കാവുന്നതാണ്. എപ്പോഴും സൂക്ഷിച്ച് വയ്ക്കാവുന്ന നല്ലൊരു സമ്മാനം കൂടിയാണിത്. 

മൂന്ന്...

പ്രണയത്തിന്റെ മധുരം പകരാന്‍ ഏറ്റവും മനോഹരമായ മാര്‍ഗമാണ് കാമുകിക്ക് ചോക്ലേറ്റ് നല്‍കുക എന്നത്. പ്രണയ ദിനത്തില്‍ ആശംസകളോടൊപ്പം ചോക്ലേറ്റ് കൂടി സമ്മാനിക്കുമ്പോള്‍ ആ ദിനത്തിന്‍റെ മധുരമേറും. 

നാല്...

പ്രണയദിനത്തിൽ പ്രണയിനിയുടെ വിരലില്‍ മോതിരം അണിഞ്ഞാലോ?  സ്വർണത്തിലെയോ ഡയമണ്ടിലെയോ മോതിരം നൽകി പ്രണയിനിയെ സര്‍പ്രൈസ് ചെയ്യാം. അത് ഒരു പെണ്‍കുട്ടിക്ക് കൂടുതൽ സന്തോഷം നൽകിയേക്കാം. 

അഞ്ച്...

പ്രണയിനിക്ക് പെര്‍ഫ്യൂം നല്‍കുന്നതും നല്ലൊരു മാര്‍ഗമാണ്.  പെര്‍ഫ്യൂമിന്‍റെ ആ ഗന്ധം അവളില്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. കൂടാതെ ഈ പ്രണയദിനത്തെ ഓര്‍മിക്കാനും പെര്‍ഫ്യൂം സഹായിക്കും. 

ആറ്...

ഫോട്ടോ ഫ്രെയ്മുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പ്രണയിനിയോടൊപ്പമുള്ള ചിത്രങ്ങള്‍  ഫ്രെയ്മ് ചെയ്ത് സമ്മാനിക്കാം. അവള്‍ അത് നിധി പോലെ സൂക്ഷിക്കും.

ഏഴ്...

പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങളോട് പ്രത്യേകം ഒരു പ്രണയമാണ്. അതിനാല്‍ ഇന്ന് ഈ പ്രണയദിനത്തിൽ പ്രണയിനിക്ക് അവള്‍ക്ക് ചേരുന്ന വസ്ത്രം നല്‍കി പ്രണയം പറയാം.   

എട്ട്...

പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ് വാച്ചുകള്‍. വിവിധ ബ്രാന്‍ഡുകളിലുളള വാച്ചുകള്‍ ഇന്ന് വിപണിയില്‍ ലഭിക്കും. അതില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്ന വാച്ചുകള്‍ പ്രണയദിനത്തില്‍ നല്‍കാവുന്ന മനോഹരമായ സമ്മാനമാണ്.

Also Read: വാലന്റൈൻസ് ഡേ; വീട്ടിലിരുന്ന് എങ്ങനെ ആഘോഷിക്കാം? വഴികളുണ്ട്...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ