മെറ്റ് ഗാല കഴിഞ്ഞു, ഇനി കാനിന് എന്ത് ധരിക്കും? സൂചന നല്‍കി പ്രിയങ്ക ചോപ്ര

Published : May 16, 2019, 05:02 PM ISTUpdated : May 16, 2019, 05:06 PM IST
മെറ്റ് ഗാല കഴിഞ്ഞു, ഇനി കാനിന് എന്ത് ധരിക്കും? സൂചന നല്‍കി പ്രിയങ്ക ചോപ്ര

Synopsis

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് സുന്ദരിമാര്‍. തന്‍റേതായ ഫാഷന്‍ സെന്‍സുളള ഒരു നായികയാണ് പ്രിയങ്ക ചോപ്ര. 

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് സുന്ദരിമാര്‍. തന്‍റേതായ ഫാഷന്‍ സെന്‍സുളള ഒരു നായികയാണ് പ്രിയങ്ക ചോപ്ര. ധരിക്കുന്ന വസ്ത്രം കൊണ്ടും വ്യക്തിത്വം കൊണ്ടും ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങാറുമുണ്ട് താരം.

2019ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ റെഡ് കാര്‍പറ്റില്‍ തിളങ്ങാനുളള തയ്യാറെടുപ്പിലാണ് പ്രിയങ്ക ചോപ്ര. ഒരു വാച്ചിന്‍റെ ചിത്രം തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ട് താരം ഇങ്ങനെ കുറിച്ചു, "ഇത് എന്താ സമയം? ഇനി കാനിന്‍റെ സമയമാണ്". 

 

18,83,169 രൂപയുടെ ചോപ്പാര്‍ഡ് വാച്ചാണ് 72-ാം കാന്‍സ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റുവലില്‍ പ്രിയങ്ക അണിയുന്നത്. കൂടെ എന്ത് വസ്ത്രമായിരിക്കും പ്രിയങ്ക ധരിക്കുന്നത്? അതിനുളള ഉത്തരവും പ്രിയങ്ക തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ സൂചിപ്പിക്കുന്നു.

 

 

മുന്‍ വര്‍ഷങ്ങളില്‍ കാനില്‍ തിളങ്ങിയ ജനപ്രീതിയാര്‍ജ്ജിച്ച ചിലരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരം സൂചന നല്‍കിയത്. ഹാരി രാജകുമാരന്‍റെ അമ്മയും മെഗന്‍ മെര്‍ക്കലിന്‍റെ ഭത്തൃമാതാവുമായ ഡയാന രാജകുമാരിയടക്കമുളളവരുടെ ചിത്രങ്ങള്‍ പ്രിയങ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നുമുള്ള പ്രചോദനം കൊണ്ടായിരിക്കും പ്രിയങ്ക കാനിന്‍റെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങുക.

 

 

മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റില്‍ വസ്ത്രധാരണം കൊണ്ട് നിറയെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ്  പ്രിയങ്ക ചോപ്ര. ലൂയിസ് കരോളിന്‍റെ ആലീസ് ഇന്‍ വണ്ടര്‍ലാന്‍റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്.  ഇനി കാനിന് പ്രിയങ്ക ധരിക്കുന്ന വസ്ത്രം എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണ് ഫാഷന്‍ പ്രേമികള്‍. 

 

കാന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ റെഡ് കാര്‍പറ്റില്‍ തിളങ്ങാനുളള തയ്യാറെടുപ്പിലാണ് മറ്റ് താരങ്ങളായ സോനം  കപൂറും ദീപിക പദുകോണുമൊക്കെ. ഇവരൊക്കെ ജിമ്മിലും മറ്റ് കഠിന ഡയറ്റിലുമാണെന്നാണ് സൂചന.


 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ