നിങ്ങളുടെ 'ബ്ലഡ് ഗ്രൂപ്പ്' ഏതാണ്; സ്വഭാവം അറിയാം

By Web TeamFirst Published Dec 30, 2019, 2:53 PM IST
Highlights

രക്ത​ഗ്രൂപ്പുകളിലൂടെ നിങ്ങളുടെ സ്വഭാവം അറിയാൻ സാധിക്കുമെന്നാണ് ജപ്പാൻക്കാർ വിശ്വാസിക്കുന്നത്. ഓരോ രക്ത ​ഗ്രൂപ്പുകാരുടെയും സ്വഭാവ ​സവിശേഷതകളെ കുറിച്ച് ജാപ്പനീസ് പ്രൊഫസർ ടോകെജി ഫുറുകാവ അടുത്തിടെ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 

ജനിച്ച സമയവും ജന്മനക്ഷത്രവും പറഞ്ഞാൽ ഭൂതവും ഭാവിയും വർത്തമാനവുമൊക്കെ പറയുന്ന എത്രയോ ജ്യോത്സ്യന്മാർ നമ്മുടെ നാട്ടിലുണ്ട്. രക്ത​ഗ്രൂപ്പുകളിലൂടെ സ്വഭാവം അറിയാൻ സാധിക്കുമെന്നാണ് ജപ്പാൻക്കാർ വിശ്വാസിക്കുന്നത്. നമ്മുടെ സ്വഭാവവിശേഷങ്ങളും പൊരുത്തവുമെല്ലാം പറയാൻ രക്ത​ഗ്രൂപ്പുകളിലൂടെ സാധിക്കുമെന്നാണ് അവർ പറയുന്നത്. ഓരോ രക്ത ​ഗ്രൂപ്പുകാരുടെയും സ്വഭാവ ​സവിശേഷതകളെ കുറിച്ച് ജാപ്പനീസ് പ്രൊഫസർ ടോകെജി ഫുറുകാവ അടുത്തിടെ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 

ശരീരത്തിലെ രക്തത്തെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നത് ചുവന്ന രക്ത കോശങ്ങളിലെ ആന്റിജനിനെ ആധാരമാക്കിയാണ്. പ്രധാനമായും നാല് വിഭാഗങ്ങളായാണ് രക്തത്തെ തിരിച്ചിരിക്കുന്നത്.അതിൽ എ ആന്റിജനുകൾ ഉള്ളവർ 'എ' വിഭാഗത്തിലും.ബി ആന്റിജനുകൾ ഉള്ളവർ 'ബി' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. 'എ ബി' രക്ത വിഭാഗത്തിൽ ഉള്ളവർ എ ആന്റിജനിന്റെയും ബി ആന്റിജനിന്റെയും ലക്ഷണങ്ങളുള്ളവരാണ്. ആന്റിജനുകളുടെ സവിശേഷതകൾ ഒന്നും കാണിക്കാത്തവ  'ഒ' വിഭാഗത്തിൽ  ഉൾപ്പെടുന്നു. നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് ഏതാണ്; സ്വഭാവം അറിയാം...

 'എ' ബ്ലഡ് ​ഗ്രൂപ്പ്...

ജീവിതത്തിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അതിനെ ധെെര്യത്തോടെ നേരിടുന്നവരാണ് എ ബ്ലഡ് ​ഗ്രൂപ്പുകാർ.മറ്റുവർ വിഷമിച്ചും ഭയപ്പെട്ടും നിൽക്കുന്ന സന്ദർഭങ്ങളിൽ അവർക്കു കൂടി ധൈര്യം പകരാൻ കെല്പുള്ളവരാണിവർ. ഇവർ കാര്യങ്ങളെ വളരെ നയപരമായി കൈകാര്യം ചെയ്യും. അന്തർമുഖരും പ്രശ്നങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവരുമാണ് ഇവർ.  സർഗ്ഗപരമായി കഴിവ് പുലർത്തുന്ന ഇവർ ലോലഹൃദയരും പൂർണതയ്ക്ക് വേണ്ടി എന്തിനും തയ്യാറാകുന്നവരുമാണ്. 

'ബി' ‌ബ്ലഡ് ​ഗ്രൂപ്പ്...

വളരെ പ്രായോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഈ വിഭാഗക്കാർ. ചെറിയ കാര്യങ്ങൾ പോലും വിട്ടുകളയാതെ എല്ലാം ഭംഗിയായി ചെയ്യാൻ ഇവർ  താല്പര്യം കാണിക്കാറുണ്ട്. ചില സമയങ്ങളിൽ വളരെ ഗൗരവപൂർവം പെരുമാറുന്ന ബി വിഭാഗക്കാർ ചിലപ്പോൾ നിർവികാരരുമാണ്. ഇക്കൂട്ടർ പലപ്പോഴും അവിശ്വസനീയമായ രീതിയിൽ പെരുമാറാറുണ്ട്. 

'എ' 'ബി' ഗ്രൂപ്പ്...

ഒരേ സമയം തന്നെ രണ്ടു തരത്തിലുള്ള സ്വഭാവ സവിശേഷതകളും ഇക്കൂട്ടർ പ്രകടിപ്പിക്കും.  ഉത്തരവാദിത്വത്തോടെ പെരുമാറുന്നവരും വിശ്വസിക്കാൻ കൊള്ളുന്നവരുമായിരിക്കും ഇവർ. കലയിലും തത്വചിന്തയിലും താല്പര്യമുള്ളവരായിരിക്കും.പെട്ടെന്ന് പ്രതികരിക്കുക എന്നുള്ളതും ഇവരുടെ സവിശേഷതയാണ്.

'ഒ' ഗ്രൂപ്പ്...

എല്ലാ രക്തവിഭാഗക്കാരുമായും ചേർന്ന് പോകുന്നതിനു ഇവർക്ക് യാതൊരു മടിയുമുണ്ടാകാറില്ല.വളരെ കാലത്തേക്ക് ഒരു കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നതിൽ വിമുഖത കാണിക്കുന്നവരാണിവർ.മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അതേപടി പറയുകയും പ്രവർത്തിക്കുകയും ചെയ്യും.എപ്പോഴും ആത്മവിശ്വാസത്തോടെ പെരുമാറുന്നവരാണ് ഇക്കൂട്ടർ. 

click me!