പ്രായം തോന്നിക്കുന്നുണ്ടോ ; കാരണം ഇതാണ്...

By Web TeamFirst Published Apr 10, 2019, 1:24 PM IST
Highlights

പലര്‍ക്കുമുള്ള പ്രശ്നമാണ് പ്രായം തോന്നിക്കുന്നത്. നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമമാണ്​.

പലര്‍ക്കുമുള്ള പ്രശ്നമാണ് പ്രായം തോന്നിക്കുന്നത്. നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമമാണ്​. പ്രായം തോന്നിക്കുന്നതിൽ ചർമ സംരക്ഷണം പ്രധാനഘടകമാണ്​.  പ്രായമാകുന്നതിനനുസരിച്ച്​ ചർമത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത്​ ശരീരത്തിൽ  ചുളിവുകളും വരകളും വീഴ്​ത്താൻ ഇടയാക്കുന്നു.

നമ്മുടെ ചില ദൈനന്തിന ശീലങ്ങൾ ചർമത്തിലെ പ്രായക്കൂടുതൽ തോന്നിപ്പിക്കാൻ കാരണമാകുന്നു. ആറ്​  ശീലങ്ങൾ ഒഴിവാക്കുന്നത്​ ചർമത്തെ സംരക്ഷിക്കാനും പ്രായംതോന്നിക്കുന്നത്​ തടയാനും സഹായിക്കും. 

ഒന്ന്...

നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന്​ ആവശ്യമായ അളവിലുള്ള ഉറക്കം ആവശ്യമാണ്​. ശരിയായ അളവിൽ ഉറക്കമില്ലായ്​മ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾക്ക്​ വഴിവെക്കും. തുടർച്ചയായ ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും അനിയ​ന്ത്രിതമായ ചർമത്തിനും വഴിവെക്കും. ഇത്​ പ്രായക്കൂടുതൽ തോന്നാനും വഴിവെക്കും. 

രണ്ട്...

മദ്യം കുടിക്കുന്നത് ശരീരത്തിലെ ജ്വലനം ഉയർത്തും. ഇത് ശരീരപോഷണത്തെ  മന്ദഗതിയിലാക്കും. ഇത് ശരീരത്തിൽ സമ്മർദ്ദം ചെലുത്തുകയും പ്രായമാകൽ പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യാം. ഇത് ചർമ്മത്തെ വരണ്ടതാക്കാനും നിങ്ങളെ ക്ഷീണിപ്പിക്കാനും വഴിവെക്കും.

മൂന്ന്...

നശിച്ച കോശങ്ങൾ നീക്കാനായി ചർമമുരിയൽ നടത്താറുണ്ട്​. എന്നാൽ ഇത്​ അമിതമായി ചെയ്യുന്നത്​ നിങ്ങളുടെ ചർമത്തിലെ ജലാംശം നഷ്​ടപ്പെടാൻ ഇടവരുത്തും. ഇത്​ ചർമത്തെ വരണ്ടതാക്കുകയും പാടുകൾ വരുത്തുകയും ചെയ്യും. 

നാല്...

പുകവലിക്ക്​ ഒട്ടേറെ ദോഷങ്ങളുണ്ട്​. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന ഈ ശീലം കാൻസറിനും കാരണമാകുന്നു. പുകവലി നിങ്ങളുടെ ചർമ​ത്തിൽ പ്രായത്തിന്‍റെ അടയാളങ്ങൾ കൊണ്ടുവരും. സിഗരറ്റിൽ നിന്നുള്ള ചൂട്​ നിങ്ങളുടെ ചർമത്തെ നേരിട്ട്​ ചൂടാക്കുകയും ഇലാസ്​റ്റികതയിൽ മാറ്റം വരുത്തുകയും വിറ്റാമിൻ എ യുടെ അളവ്​ ഗണ്യമായി കുറക്കുകയും ചെയ്യും. ഇത്​ ചർമം വരണ്ടതാക്കാനും ഇടയാക്കും. 

അഞ്ച്...

അമിതമായി സൂര്യപ്രകാശമേൽക്കുന്നത്​ ചർമ്മത്തിന്‍റെ ഇലാസ്​റ്റികത നഷ്​ടപ്പെടുത്തുകയും പ്രായം തോന്നിക്കാൻ കാരണമാവുകയും ചെയ്യുന്നു.  ഇത്​ ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടാൻ ഇടയാക്കും. നാം പുറത്തേക്ക് പോകുമ്പോൾ പരമാവധി സൂര്യതാപമേൽക്കുന്നത്​  ഒഴിവാക്കാൻ ശ്രമിക്കണം. 

ആറ്...

വ്യായാമ ചലനങ്ങൾ  പേശികളെ ശക്​തിപ്പെടുത്തുകയും അത്​ ശരീരത്തിന്​ യൂവനം നൽകുകയും ചെയ്യും. ഇത്​ ചർമത്തെ കൂടുതൽ ശക്​തിയുള്ളതാക്കുന്നു. വ്യായാമത്തിലൂടെ ശരീരത്തി​ന്‍റെ എല്ലാഭാഗത്തും പോഷണഗുണങ്ങും രക്​തവും എത്താൻ ഇടയാക്കുന്നു. ഇതിന്‍റെ ഗുണം ചർമത്തിനും ലഭിക്കും. 

ഇതോടൊപ്പം ഒരു കാര്യം കൂടി,  വീട്ടിൽ വെച്ച്​ സ്വന്തം നിലക്ക്​ ചെയ്യാവുന്ന ഏതാനും പ്രതിവിധികൾ ചർമത്തിൽ പ്രായം കടന്നുകയറുന്നതിനെ വൈകിപ്പിക്കും. അതുവഴി യുവത്വം നിലനിർത്താനും കഴിയും. പ്രായം തോന്നാതിരിക്കാന്‍ ചില വഴികള്‍ നോക്കാം.

പപ്പായ

വിളഞ്ഞുപഴുത്ത പപ്പായയുടെ കുഴമ്പുരൂപത്തിലാക്കി മുഖത്ത്​ 20 മിനിറ്റ്​ നേര​​ത്തേക്കോ ഉണങ്ങുന്നത്​ വരെയോ തേച്ചുപിടിപ്പിക്കുക. പിന്നീട്​ തണുത്ത വെള്ളത്തിൽ കഴുകി തുടച്ചുകളയുക.  പപ്പായയിൽ ചർമത്തെ പ്രായം തോന്നിക്കുന്നതിൽ നിന്ന്​ തടയുന്ന രാസസംയുക്​തങ്ങൾ അടങ്ങിയിട്ടുണ്ട്​. വരണ്ട ചർമത്തെ ഇൗർപ്പമുള്ളതാക്കി നിലനിർത്താനും ഇത്​ സഹായിക്കുന്നു. മുഖത്തെ അമിത രോമ വളർച്ചയെയും ഇത്​ തടയുന്നു.

ഒലിവ്​ ഓയിലും തേനും

ഒലിവ്​ ഓയിലും തേനും ലയിപ്പിക്കുക. ഇൗ മിശ്രിതം ചർമത്തിൽ തേച്ചുപിടിപ്പിക്കുക. പത്ത്​ മുതൽ 15 മിനിറ്റ്​ വരെ സമയത്തിന്​ ശേഷം കഴുകി കളഞ്ഞശേഷം തുടക്കുക. ഒലിവ്​ ഒായിലും തേനും പോഷകസമൃദ്ധവും പ്രായമാകുന്നതിനെ പ്രതിരോധിക്കാൻ കഴിയുന്നവയുമാണ്​. ഒലിവ്​ ഓയിൽ ചർമ സംരക്ഷണത്തിനുള്ള മികച്ച വഴിയാണ്​.   

ആപ്പിള്‍ സൈഡര്‍ വിനാഗര്‍

ഈ രീതി പ്രയോഗിക്കാൻ സ്​പ്രോ കുപ്പി ആവശ്യമാണ്​. ആപ്പിൾ സൈഡർ വിനാഗറിൽ വെള്ളം തുല്യ അളവിൽ ചേർക്കുക. ഇൗ മി​ശ്രിതം സ്​പ്രേ കുപ്പിയിലേക്ക്​ മാറ്റുക. ഇത്​ മുഖത്തേക്ക്​ സ്​പ്രേ ചെയ്​ത്​ ഉപയോഗിക്കുന്നത്​ മുഖകാന്തി വർധിപ്പിക്കും. ആപ്പിൾ സൈഡർ വിനാഗറിൽ ചർമത്തിന്‍റെ നിർജീവത മാറ്റാൻ സഹായിക്കുന്ന ആസിഡ്​ അടങ്ങിയിട്ടുണ്ട്​. ഇതുവഴി ചർമത്തി​ൻ്റെ തിളക്കം വർധിക്കും. 

തൈര്

അരക്കപ്പ്​ തൈര്​ എടുത്ത്​ മുഖത്ത്​ പുരട്ടുക. 20 മിനിറ്റിന്​ ശേഷമോ ഉണങ്ങിയതിന്​ ശേഷമോ കഴുകി കളയുക. കഴുകാൻ തണുത്ത വെള്ളം ഉപയോഗിക്കുക. തൈരിലെ ലാക്​ടിക്​ ആസിഡിന്‍റെ സാന്നിധ്യം ചർമ കോശങ്ങളെ സജീവമാക്കാൻ സഹായിക്കും. 

ഉലുവ

ഉലുവ നന്നായി പൊടിച്ചത്​ കുഴമ്പുരൂപത്തിലാക്കി മുഖത്ത്​ പുരട്ടുക. രാത്രി കാലങ്ങളിൽ ഇത്​ ആവർത്തിച്ചാൽ മികച്ച ഫലം ലഭിക്കും. ഉലുവ നിർജീവമായ ചർമ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. 

click me!