'മനസിനെ എപ്പോഴും സന്തോഷമാക്കിവയ്ക്കുക'; മാനസികാരോഗ്യത്തെ കുറിച്ച് അങ്കിത

Web Desk   | Asianet News
Published : Jul 11, 2021, 07:04 PM IST
'മനസിനെ എപ്പോഴും സന്തോഷമാക്കിവയ്ക്കുക'; മാനസികാരോഗ്യത്തെ കുറിച്ച് അങ്കിത

Synopsis

'മനസിനെ എപ്പോഴും സന്തോഷമാക്കിവയ്ക്കേണ്ടത് പ്രധാനമാണ്. ശാന്തമായ മനസ്സാണ് ശരീരത്തിന് ഏറ്റവും മികച്ച പരിഹാരം. മാനസികാരോഗ്യത്തിനായി ഉള്ളിലേക്ക് ശ്രദ്ധ ചെലുത്തുക, ആത്മാവിനെ പരിപോഷിപ്പിക്കുക, ശരീരം പിന്തുടരും...' - അങ്കിത കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മോഡലും നടന്‍ മിലിന്ദ് സോമന്റെ ഭാര്യയുമായ അങ്കിത കോന്‍വാര്‍. ഫിറ്റ്നസിനെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും ഇടയ്ക്കിടെ അങ്കിത പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. മനസിനെ ശാന്തമാക്കേണ്ടത് എത്രത്തോളം അത്യാവശ്യമാണെന്ന് പറയുകയാണ് അങ്കിത തന്റെ പുതിയ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ.

' മനസിനെ എപ്പോഴും സന്തോഷമാക്കിവയ്ക്കേണ്ടത് പ്രധാനമാണ്. ശാന്തമായ മനസ്സാണ് ശരീരത്തിന് ഏറ്റവും മികച്ച പരിഹാരം. വളരെ തിരക്കേറിയ ദിവസങ്ങളായിരുന്നു കഴിഞ്ഞ് പോയത്. എന്റെ മനസ്സിലേക്ക് ശ്രദ്ധ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു. അതിനായി ചിലപ്പോള്‍ എന്റെ ഓർമ്മകളുമായി ഒരു കോണില്‍ നിശബ്ദമായി ഇരിക്കും. മനസ്സ് ശാന്തമാവുമ്പോള്‍ ശരീരവും ശാന്തമാവുന്നു. മനസ്സ് ശാന്തമായി മികച്ചൊരു തീരുമാനം എടുക്കുമ്പോള്‍ ശരീരവും അതിനെ പിന്തുടരും.  മാനസികാരോഗ്യത്തിനായി ഉള്ളിലേക്ക് ശ്രദ്ധ ചെലുത്തുക, ആത്മാവിനെ പരിപോഷിപ്പിക്കുക, ശരീരം പിന്തുടരും...' - അങ്കിത കുറിച്ചു.

ഭര്‍ത്താവ് മിലിന്ദ് സോമന്‍  ഉള്‍പ്പെടെ നിരവധി പേര്‍ അങ്കിതയുടെ പോസ്റ്റിനെ അനുകൂലിച്ച് രം​ഗത്തെത്തി. സ്വയം സ്‌നേഹിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് ഇതിന് മുന്‍പും താരം പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.

ഏറെ നാളായി പ്രണയത്തിന് ശേഷമാണ് മിലിന്ദ് അങ്കിതയെ വിവാഹം ചെയ്തതു. ആർഭാടങ്ങളില്ലാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ പരമ്പരാഗത ആചാരപ്രകാരമായിരുന്നു വിവാഹം. മിലിന്ദും അങ്കിതയുമായുള്ള പ്രണയവാർത്ത പുറത്തു വന്നപ്പോൾ തന്നെ വിമർശനത്തിന്റെ നടുവിലായിരുന്നു മിലിന്ദ്.

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ