Skin Care : മുഖത്ത് വൈറ്റ്ഹെഡ്സും ബ്ലാക്ഹെഡ്സും വരുന്നത് തടയാൻ ചില മാര്‍ഗങ്ങള്‍

Published : Jul 10, 2022, 04:58 PM IST
Skin Care : മുഖത്ത് വൈറ്റ്ഹെഡ്സും ബ്ലാക്ഹെഡ്സും വരുന്നത് തടയാൻ ചില മാര്‍ഗങ്ങള്‍

Synopsis

മുഖചര്‍മ്മം വൃത്തിയായി പരിപാലിക്കാതിരിക്കുന്നത് മൂലമാണ് പ്രധാനമായും വൈറ്റ്ഹെഡ്സും ബ്ലാക്ക്ഹെഡ്സും ഉണ്ടാകുന്നത്. മുഖചര്‍മ്മത്തിലെ നശിച്ച കോശങ്ങള്‍ അടര്‍ന്നുപോകാതെ അവിടെത്തന്നെ അടിഞ്ഞുകൂടുന്നതും,എണ്ണയും അവുക്കും രോമകൂപങ്ങളില്‍ കെട്ടിക്കിടക്കുന്നതുമാണ് വൈറ്റ്ഹെഡ്സും ബ്ലാക്ഹെഡ്സും സൃഷ്ടിക്കുന്നത്.

മുഖക്കുരു പോലെ തന്നെ ആത്മവിശ്വാസക്കുറവുണ്ടാക്കുന്നൊരു പ്രശ്നമാണ് മുഖത്ത് വൈറ്റ്ഹെഡ്സും ബ്ലാക്ഹെഡ്സുമുണ്ടാകുന്നത് ( Whiteheads and Blackheads). എന്തുകൊണ്ടാണിതുണ്ടാകുന്നതെന്ന് ഇതെച്ചൊല്ലി പരാതിപ്പെടുന്ന മിക്കവര്‍ക്കും അറിയില്ലെന്നതാണ് സത്യം.

മുഖചര്‍മ്മം വൃത്തിയായി പരിപാലിക്കാതിരിക്കുന്നത് ( Skin Care Routine ) മൂലമാണ് പ്രധാനമായും വൈറ്റ്ഹെഡ്സും ബ്ലാക്ക്ഹെഡ്സും ഉണ്ടാകുന്നത്. മുഖചര്‍മ്മത്തിലെ നശിച്ച കോശങ്ങള്‍ അടര്‍ന്നുപോകാതെ അവിടെത്തന്നെ അടിഞ്ഞുകൂടുന്നതും,എണ്ണയും അവുക്കും രോമകൂപങ്ങളില്‍ കെട്ടിക്കിടക്കുന്നതുമാണ് വൈറ്റ്ഹെഡ്സും ബ്ലാക്ഹെഡ്സും സൃഷ്ടിക്കുന്നത്.

മുഖം കൃത്യമായി ക്ലെൻസ് ചെയ്യുകയും സ്ക്രബ് ചെയ്യുകയും ചെയ്താല്‍ ( Skin Care Routine ) വലിയൊരു പരിധി വരെ ഇതൊഴിവാക്കാം. രണ്ടാഴ്ചയിലൊരിക്കലെങ്കിലും നിര്‍ബന്ധമായും മുഖം സ്ക്രബ് ചെയ്യണം. ഇതിനായി നാച്വറല്‍ സ്ക്രബോ അല്ലെങ്കില്‍ കടയില്‍ നിന്ന് വാങ്ങിക്കുന്ന സ്ക്രബോ സൗകര്യാനുസരണം ഉപയോഗിക്കാം. 

പുറമെക്കുള്ള 'സ്കിൻ കെയറി'ന് പുറമെ ഡയറ്റിലും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. മിക്കവരിലും ഭക്ഷണം ശരിയായാല്‍ തന്നെ ചര്‍മ്മത്തില്‍ വലിയ മാറ്റം വന്നുകാണാറുണ്ട്. പതിവായി പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. പച്ചക്കറി ജ്യൂസാക്കി കഴിക്കുന്നതും നല്ലത് തന്നെ. 

ഷുഗര്‍ കുറവുള്ള പഴങ്ങള്‍, ആപ്പിള്‍- ഓറഞ്ച്- മധുരനാരങ്ങ- മാതളം പോലുള്ളവ കഴിക്കുന്നത് ചര്‍മ്മത്തിന് ഗുണകരമാണ്. സിങ്ക്, വൈറ്റമിൻ-സി, വൈറ്റമിൻ- എ എന്നിവ അടങ്ങിയ ഭക്ഷണവും പ്രയോജനപ്രദമാണ്. കുറഞ്ഞ അളവ് തൊട്ട് ഇടത്തരം അളവ് വരെ കൊഴുപ്പടങ്ങിയ പയറുവര്‍ഗങ്ങള്‍, നട്ട്സ്, സീഡ്സ്, ധാന്യങ്ങള്‍ എന്നിവയും ഡയറ്റിലുള്‍പ്പെടുത്താം. 

കാരറ്റ്, തക്കാളി എന്നിവ ജ്യൂസാക്കി പതിവായി കഴിക്കുന്നതും ചര്‍മ്മത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ബീറ്റ്റൂട്ടും ചര്‍മ്മത്തിന് ഉത്തമമായ പച്ചക്കറിയാണ്. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വൈറ്റമിൻ- ആന്‍റി ഓക്സിഡന്‍റ് സപ്ലിമെന്‍റുകളും എടുക്കാവുന്നതാണ്. 

ചീസ്, ചോക്ലേറ്റ്, ഫ്രൈഡ് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. ഇത് മുഖക്കുരുവിനും കാരണമാകാം. 

ദൈനംദിന ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകമാണ് സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം. ഇത് ആകെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. ഒപ്പം തന്നെ ചര്‍മ്മത്തെയും ക്രമേണ നശിപ്പിക്കാം. വൈറ്റ്ഹെഡ്സും ബ്ലാക്ഹെഡ്സും മാത്രമല്ല ( Whiteheads and Blackheads) ഡാര്‍ക് സര്‍ക്കിള്‍സ്, ചര്‍മ്മത്തില്‍ ചുളിവുകള്‍, തിളക്കമില്ലായ്മ എന്നിവയെല്ലാം സ്ട്രെസ് മൂലമുണ്ടാകാം. അതിനാല്‍ തന്നെ സ്ട്രെസ് അകറ്റാനും ശാരീരിക- മാനസികാരോഗ്യത്തിനും വ്യായാമമോ യോഗ പോലുള്ള പരിശീലനങ്ങളോ പതിവാക്കാം. 

Also Read:- മഴക്കാലത്ത് പതിവായി കാണുന്ന 'സ്കിൻ' പ്രശ്നം; പരിഹാരവും

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ