
പണ്ട് മക്കളെ സ്കൂളിൽ വിടുക എന്ന് പറഞ്ഞാൽ വെറും അക്കാദമിക്സും റാങ്ക് ലിസ്റ്റും മാത്രമായിരുന്നു സീൻ. എന്നാൽ പുതിയ കാലത്തെ ജെൻ സി പോരന്റ്‌സ് അല്പം ഡിഫറെന്റാണ്. അവർക്ക് വേണ്ടത് വെറുമൊരു ഡിഗ്രിയോ സർട്ടിഫിക്കറ്റോ മാത്രമല്ല. കുട്ടികളുടെ ഫ്യൂച്ചർ പ്ലാൻ ചെയ്യുന്ന കാര്യത്തിൽ ഇവർ പക്ക പ്രൊഫഷണലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വെറും സ്റ്റഡി ടൈം മാത്രമല്ല, ഹാപ്പിനസ് ക്വോട്ടന്റ് കൂടി നോക്കിയാണ് ഇവർ ഇപ്പോൾ സ്കൂളുകൾ ലോക്ക് ചെയ്യുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, നമ്മുടെ പഴയ സ്കൂൾ സങ്കൽപ്പങ്ങളെ പാടെ മാറ്റുന്ന ആ ന്യൂ ജനറേഷൻ ട്രെൻഡുകൾ ഏതൊക്കെയാണെന്ന് നോക്കാം..
കുട്ടികളെ വെറുമൊരു ബുക്ക് വേം ആകാൻ ഇന്നത്തെ മാതാപിതാക്കൾ ആഗ്രഹിക്കുന്നില്ല. അവർക്ക് വേണ്ടത് കുട്ടിയുടെ ഓൾ റൗണ്ട് പെർഫോമൻസാണ്. സ്പോർട്സ്, മ്യൂസിക്, ഡാൻസ്, ആർട്ട് തുടങ്ങി എല്ലാ മേഖലയിലും സ്കൂൾ സപ്പോർട്ട് നൽകുന്നുണ്ടോ എന്ന് ഇവർ ചെക്ക് ചെയ്യുന്നു. അക്കാദമിക്സും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസും കറക്റ്റായി ബാലൻസ് ചെയ്യുന്ന സ്കൂളുകൾക്കാണ് ഡിമാൻഡ്.
പഴയകാലത്തെ പോലെ തല്ലിപ്പഠിപ്പിക്കുന്ന രീതി ജെൻ സി പോരന്റ്‌സിന് ഒട്ടും ഇഷ്ടമല്ല. കുട്ടികളുടെ ഇമോഷണൽ വെൽബീയിംഗ് ഉറപ്പാക്കുന്ന, സ്ട്രെസ് ഇല്ലാത്ത അറ്റ്മോസ്ഫിയർ സ്കൂളിലുണ്ടോ എന്നാണ് ഇവർ നോക്കുന്നത്. സ്കൂളിൽ നല്ലൊരു കൗൺസിലർ ഉണ്ടോ? ടീച്ചേഴ്സ് കുട്ടികളോട് ഫ്രണ്ട്ലി ആണോ? ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ് ഇപ്പോൾ വെയിറ്റേജ് കൂടുതൽ.
ഡിജിറ്റൽ യുഗത്തിൽ ജനിച്ച മാതാപിതാക്കൾ ആയതുകൊണ്ട് തന്നെ സ്കൂളിലെ ടെക്നോളജി അവർക്ക് വലിയ കാര്യമാണ്. വെറും ബ്ലാക്ക് ബോർഡ് പോരാ, പകരം സ്മാർട്ട് ക്ലാസ്സുകൾ, കോഡിംഗ് & റോബോട്ടിക്സ്, എ.ഐ ലേണിംഗ് ഇതൊക്കെ സിലബസിന്റെ ഭാഗമാണോ എന്ന് ഇവർ ഉറപ്പുവരുത്തുന്നു. ഫ്യൂച്ചറിലെ ജോലികൾക്ക് കുട്ടികളെ റെഡിയാക്കാൻ ഇത് അത്യാവശ്യമാണെന്ന് ഇവർക്കറിയാം.
കുട്ടികളുടെ സെക്യൂരിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. സി.സി.ടി.വി സർവൈലൻസ്, സ്കൂൾ ബസ്സുകളിൽ ജി.പി.എസ് ട്രാക്കിംഗ്, സേഫ്പ്ലേ ഏരിയ എന്നിവ മസ്റ്റാണ്. സ്കൂൾ ക്യാമ്പസ് എത്രത്തോളം സെക്യൂറാണ് എന്നത് അഡ്മിഷൻ എടുക്കുമ്പോൾ പ്രധാന ഘടകമാണ്.
സ്കൂളിന്റെ വലിയ ബിൽഡിംഗിനേക്കാൾ ഉപരി, അവിടെയുള്ള ടീച്ചേഴ്സിന്റെ ക്വാളിറ്റിക്കാണ് ഇവർ മുൻഗണന നൽകുന്നത്. കുട്ടികളുമായി നല്ലൊരു വൈബ് ക്രിയേറ്റ് ചെയ്യാൻ പറ്റുന്ന, എംപതിയുള്ള അധ്യാപകരെയാണ് ജെൻ സി പോരന്റ്‌സ് സെർച്ച് ചെയ്യുന്നത്. വെറും കാണാപ്പാഠം പഠിച്ച് പരീക്ഷ എഴുതുന്നതിന് ഇവർ എതിരാണ്. അതിനു പകരം, ക്രിട്ടിക്കൽ തിങ്കിംഗ്, പ്രോബ്ലം സോൾവിംഗ്, കമ്മ്യൂണിക്കേഷൻ സ്കിൽസ് തുടങ്ങിയ സ്കില്ലുകൾ ഡെവലപ്പ് ചെയ്യുന്ന പ്രാക്ടിക്കൽ ലേണിംഗ് മെത്തേഡാണ് ഇവർ ആഗ്രഹിക്കുന്നത്.
ചുരുക്കത്തിൽ പറഞ്ഞാൽ: ഇന്നത്തെ മാതാപിതാക്കൾക്ക് വേണ്ടത് വെറുമൊരു സ്കൂളല്ല, മറിച്ച് കുട്ടിയുടെ ക്രിയേറ്റിവിറ്റിയും സന്തോഷവും വളർത്തുന്ന ഒരു ലേണിംഗ് ഹബ്ബാണ്. സ്കൂൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇവർ പക്കാ അപ്ഡേറ്റഡ് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.