Good Friday 2023 : ദുഖഃവെള്ളിയുടെ ചരിത്രവും പ്രാധാന്യവും അറിയാം

Published : Apr 04, 2023, 11:02 AM ISTUpdated : Apr 04, 2023, 11:26 AM IST
Good Friday 2023  :  ദുഖഃവെള്ളിയുടെ ചരിത്രവും പ്രാധാന്യവും അറിയാം

Synopsis

ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനം. ജീസസ് മനുഷ്യരുടെ പാപങ്ങൾ ഇല്ലാതാക്കാനായി കുരിശുമരണം വരിക്കുകയും മൂന്നാംനാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തത് വിശ്വാസി സമൂഹത്തിന് ഏറെ പ്രാധാന്യമുള്ളതാണ്.  

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിന് തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു.  യേശുക്രിസ്തു ക്രൂശിക്കപ്പെടുകയും കുരിശുമരണം വരിക്കുകയും ചെയ്ത ദിവസം. ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനം. ജീസസ് മനുഷ്യരുടെ പാപങ്ങൾ ഇല്ലാതാക്കാനായി കുരിശുമരണം വരിക്കുകയും മൂന്നാംനാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തത് വിശ്വാസി സമൂഹത്തിന് ഏറെ പ്രാധാന്യമുള്ളതാണ്.

ഗുഡ് ഫ്രൈഡേ ദിനത്തിൽ മനുഷ്യർ ചെയ്ത പാപങ്ങൾ കഴുകിക്കളയുന്നതിനായി യേശുക്രിസ്തു കുരിശുമരണം വരിച്ച ശേഷം ഉയിർത്തെഴുന്നേൽപ്പ് മൂന്നാംദിനമായ ഞായറാഴ്ച തന്നെ സംഭവിച്ചു. പാപത്തിനു മുകളിൽ വിജയം നേടിയ ജീസസിന്റെ തിരിച്ചുവരവ് ഏറെ ആഘോഷത്തോടെയാണ് വിശ്വാസികൾ കാത്തിരിക്കുന്നത്.

പല ഭാഷകളിലും വ്യത്യസ്ത രീതികളിലാണ് ഗുഡ് ഫ്രൈഡേ അറിയപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ഗോഡ്’സ് ഫ്രൈഡേ (God's Friday) എന്നതാണ് പിന്നീട് ഗുഡ് ഫ്രൈഡേ ആയി രൂപപ്പെട്ടതെന്ന് വിശ്വാസവും നിലനിൽക്കുന്നുണ്ട്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.

പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday, ഗ്രെയിറ്റ്‌ ഫ്രൈഡേ ) എന്നും വിളിക്കുന്നു. 

 

PREV
click me!

Recommended Stories

10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്
മഞ്ഞുകാലത്ത് മുഖം തിളങ്ങാൻ: ഈ കിടിലൻ ഫേസ് പാക്കുകൾ പരീക്ഷിക്കാം