ലൈംഗിക സ്വപ്നങ്ങള്‍ക്ക് കാരണം ഈ കിടപ്പുരീതിയോ ?

Web Desk   | others
Published : Dec 22, 2019, 04:09 PM IST
ലൈംഗിക സ്വപ്നങ്ങള്‍ക്ക് കാരണം ഈ കിടപ്പുരീതിയോ ?

Synopsis

രാത്രി ഉറങ്ങുമ്പോള്‍ സ്വപ്നം കാണുന്നത് പുതുമയുളള കാര്യമല്ല. എന്നാല്‍ നിങ്ങള്‍ ഉറക്കത്തില്‍   'സെക്‌സ് ഡ്രീംസ്'  കാണാറുണ്ടോ? അതായത്, ലൈംഗികതയുമായി ബന്ധപ്പെട്ട്  കാണുന്ന  സ്വപ്‌നങ്ങളെയാണ്  'സെക്‌സ് ഡ്രീംസ്' എന്ന പറയുന്നത്. 

രാത്രി ഉറങ്ങുമ്പോള്‍ സ്വപ്നം കാണുന്നത് പുതുമയുളള കാര്യമല്ല. എന്നാല്‍ നിങ്ങള്‍ ഉറക്കത്തില്‍   'സെക്‌സ് ഡ്രീംസ്'  കാണാറുണ്ടോ? അതായത്, ലൈംഗികതയുമായി ബന്ധപ്പെട്ട്  കാണുന്ന  സ്വപ്‌നങ്ങളെയാണ്  'സെക്‌സ് ഡ്രീംസ്' എന്ന പറയുന്നത്.  'സെക്‌സ് ഡ്രീംസ്'നെക്കുറിച്ച് നിരവധി പഠനങ്ങളാണ് നടക്കുന്നത്. അതില്‍ ഏറ്റവും ഒടുവില്‍ പറയുന്നത് നിങ്ങള്‍ കിടക്കുന്ന രീതി അനുസരിച്ചാണ് ഇവ കാണുന്നത് എന്നാണ്.

നിങ്ങള്‍ കമഴ്ന്ന് ആണ് കിടക്കുന്നത് എങ്കില്‍ അതായത് നിങ്ങള്‍ ഒരാളുടെ വയറിലാണ് കിടക്കുന്നത് എങ്കില്‍  'സെക്‌സ് ഡ്രീംസ്' കാണാനുളള സാധ്യത ഏറെയാണെന്നാണ്  വിദഗ്ധര്‍ പറയുന്നത്. 'University of Montreal' 2012-ല്‍ നടത്തിയ പഠനപ്രകാരം 78 ശതമാനം പേരും ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത്തരം സ്വപ്നം കാണാറുണ്ട് എന്നാണ്. കെന്‍സെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനം പറയുന്നത് സ്ത്രീകളും പുരുഷന്മാരും ഒരേപോലെതന്നെ 'സെക്‌സ് ഡ്രീംസ്' കാണാറുണ്ടത്രേ. 

2012ലെ പഠനപ്രകാരം ഒരാളുടെ വയറിന് മുകളില്‍ കിടക്കുന്നത് (കമഴ്ന്ന് കിടക്കുന്നത്) ലൈംഗിക സ്വപ്നങ്ങള്‍ കാണാനുളള സാധ്യത കൂട്ടുമെന്നാണ് 'ഡ്രീമിങ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. എന്നാല്‍ നഗ്നരായി ഉറങ്ങുമ്പോഴാണ് ഇത്തരം സ്വപ്നങ്ങള്‍ കൂടുതലായി കാണുന്നത് എന്ന് മറ്റു ചിലര്‍ പറയുന്നു. 

 'സൈക്കോളജി ആന്റ് സെക്ഷ്വാലിറ്റി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്ന പഠനത്തില്‍ പറയുന്നത്  16 മുതല്‍ 30 വയസ് വരെയുള്ള സ്ത്രീകളാണത്രേ ഏറ്റവുമധികം 'സെക്‌സ് ഡ്രീംസ്' കാണുന്നത്. 16 മുതല്‍ 92 വയസ് വരെയുള്ള സ്ത്രീകളുടെ പ്രതികരണമാണ് ഗവേഷകര്‍ പഠനത്തിനായി തേടിയത്. 

'ലൈംഗികതയുമായി ബന്ധപ്പെട്ട സ്വപ്‌നങ്ങള്‍ കാണുന്നത് മോശമായി ധരിക്കേണ്ട ആവശ്യമില്ല. പല പഠനങ്ങളും സൂചിപ്പിക്കുന്നത്, ഇത്തരത്തില്‍ സ്വപ്‌നം കാണുന്നത് പങ്കാളിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുമെന്നാണ്. മുമ്പ് പഠനങ്ങള്‍ നടന്നിട്ടുള്ള കാലങ്ങളിലും സ്ത്രീകള്‍ സെക്‌സ് സ്വപ്‌നങ്ങള്‍ കണ്ടിരിക്കണം. പക്ഷേ അത് പറയാനുള്ള ധൈര്യം അവര്‍ക്കില്ലാതെ പോയതാകാം. അതുതന്നെയാകാം ഈ പുതിയ പഠനത്തിന്റെ കണ്ടെത്തല്‍ ഇങ്ങനെയാകാനുള്ള കാരണവും...'- സ്വപ്‌നങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. ഡൈലന്‍ സെല്‍റ്റര്‍മാന്‍ പറയുന്നു.


 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ