കന്യാസ്ത്രീയുടെ വേഷത്തില്‍ സെമിത്തേരിയിലെത്തി, അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് ഒരു സ്ത്രീ; വെെറലായി ചിത്രം

Web Desk   | Asianet News
Published : Sep 18, 2021, 07:16 PM ISTUpdated : Sep 18, 2021, 10:19 PM IST
കന്യാസ്ത്രീയുടെ വേഷത്തില്‍ സെമിത്തേരിയിലെത്തി, അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് ഒരു സ്ത്രീ; വെെറലായി ചിത്രം

Synopsis

സെമിത്തേരിയുടെ അടുത്തുകൂടി കാറില്‍പോയ ഒരാൾ പകര്‍ത്തിയ ചിത്രമെന്ന തരത്തിലാണ് പ്രചരിക്കുന്നത്. കന്യാസ്ത്രീകളുടേത് പോലുള്ള ഗൗൺ ആണ് വേഷം. തല മറച്ചിട്ടുമുണ്ട്.

കന്യാസ്ത്രീയുടെ വേഷത്തില്‍ സെമിത്തേരിയിലെത്തി അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്യുന്ന ഒരു സ്ത്രീയുടെ 
ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ വെെറലായിരിക്കുന്നത്. ഇംഗ്ലണ്ടിലാണ് സംഭവം. യോക്‌ഷെയറിലെ ഓൾഡ് ഹൾ ജനറൽ സെമിത്തേരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

സെമിത്തേരിയുടെ അടുത്തുകൂടി കാറില്‍പോയ ഒരാൾ പകര്‍ത്തിയ ചിത്രമെന്ന തരത്തിലാണ് പ്രചരിക്കുന്നത്. കന്യാസ്ത്രീകളുടേത് പോലുള്ള ഗൗൺ ആണ് വേഷം. തല മറച്ചിട്ടുമുണ്ട്. സെമിത്തേരിയിൽ കണ്ട ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു ഇവർ. പിന്നീട് അവർ അവിടെ ഉണ്ടായിരുന്ന നായയ്ക്കൊപ്പവും നൃത്തം ചെയ്തെന്ന് ദൃക്സാക്ഷികൾ‌ പറയുന്നു.

ഡെയ്‌ലി മെയിലാണ് വാര്‍ത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതു പ്രാങ്ക് ആകാനും ഒരുപക്ഷേ ഷൂട്ടിങ് ആകാനും സാധ്യതയുണ്ടെന്നുമാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്തായാലും ഈ സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിട്ടുണ്ട്. 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ